ഒടുവില്‍ നെയ്മറിനു പകരക്കാരനെ കിട്ടി; ഒസ്മാന്‍ ഡെംബലെ ബാഴ്‌സലോണയില്‍; ഇനി 'എംഎസ്ഡി'

ഒടുവില്‍ നെയ്മറിനു പകരക്കാരനെ കിട്ടി; ഒസ്മാന്‍ ഡെംബലെ ബാഴ്‌സലോണയില്‍; ഇനി 'എംഎസ്ഡി'

ബാഴ്‌സലോണ: നെയ്മറിന്റെ പകരക്കാരനെ തപ്പിയുള്ള ബാഴ്‌സലോണയുടെ അന്വേഷണങ്ങള്‍ അവസാനിപ്പിക്കാം. ജര്‍മന്‍ ക്ലബ്ബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ ഫ്രഞ്ച് താരം ഒസ്മാന്‍ ഡെംബലെ 96 ദശലക്ഷം പൗണ്ടിന് സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയിലെത്തി. താരത്തെ ടീമിലെത്തിച്ചതായി ബാഴ്‌സ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയും വെബ്‌സൈറ്റിലൂടെയും പ്രഖ്യാപിച്ചു.


മുന്നേറ്റനിരയില്‍ നിന്നും ബ്രസീല്‍ താരം നെയ്മര്‍ പോയ വിടവ് നികത്താനുള്ള കഠിന ശ്രമത്തിലായിരുന്നു ബാഴ്‌സലോണ. ബ്രസീലിന്റെ ലിവര്‍പൂള്‍ താരം കുട്ടീഞ്ഞോ, ഡെംബലെ എന്നിവരുടെ പേരുകളായിരുന്നു തുടക്കം മുതല്‍ ഉയര്‍ന്നു കേട്ടിരുന്നത്. ഡെംബലെയെ ടീമിലെത്തിച്ചതോടെ കുട്ടീഞ്ഞോയ്ക്കായുള്ള ശ്രമം ബാഴ്‌സ ഉപേക്ഷിച്ചേക്കും. ബാഴ്‌സലോണയില്‍ നെയ്മര്‍ അണിഞ്ഞിരുന്ന 11ാം നമ്പര്‍ കുപ്പായമാണ് ഡെംബലെ അണിയുക.

20 കാരനായ ഡെംബലെയെ ടീമിലെത്തിച്ചതോടെ ബാഴ്‌സ മുന്നേറ്റ നിര് എംഎസ്ഡി എന്ന സമവാക്യത്തിലേക്കു മാറും. അഞ്ചുവര്‍ഷത്തേക്കാണ് കാറ്റലന്‍സുമായി താരം കരാറൊപ്പിട്ടിരിക്കുന്നത്. 400 ദശലക്ഷം യൂറോയാണ് താരത്തിനു റിലീസ് ക്ലോസായി ബാഴ്‌സ വെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച ബാഴ്‌സലോണയിലെത്തുന്ന താരം ഞായറാഴ്ച മെഡിക്കല്‍ പൂര്‍ത്തിയാക്കുകയും ആരാധകര്‍ക്കായി അവതരിപ്പിക്കുകയും ചെയ്യും.

കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ റെന്നസില്‍ നിന്നും 13.5 ദശലക്ഷം പൗണ്ടിനാണ് ബൊറൂസിയ താരത്തെ സ്വന്തമാക്കിയത്. ഒരു സീസണ്‍ മാത്രം ബുണ്ടസ് ലീഗയില്‍ കളിച്ച ഡെബലെ 49 മത്സരങ്ങളില്‍ നിന്നും 10 ഗോളുകള്‍ നേടിയിട്ടുണ്ട്. 

രണ്ടു വിങ്ങുകളിലും ഒരേ രീതിയില്‍ കളിക്കാന്‍ സാധിക്കുന്ന ഡെബലെ ബാഴ്‌സയുടെ മുന്നേറ്റ നിരയില്‍ നെയ്മര്‍ പോയതോടെ വന്ന ആശയക്കുഴപ്പം പരിഹരിക്കുമെന്നാണ് ആരാധകരുടെ വിശ്വാസം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com