കളി നിര്‍ത്തിവെച്ച് ആഘോഷം ഇതിന് മുന്‍പോ ശേഷമോ ഉണ്ടായട്ടില്ല; സച്ചിന്‍ അത്രമേല്‍ നമുക്ക് പ്രിയപ്പെട്ടതായിരുന്നു

താരങ്ങള്‍ വ്യക്തിഗത നേട്ടങ്ങള്‍ പിന്നിടുമ്പോള്‍ മിനിറ്റുകളോളും കളി നിര്‍ത്തിവെച്ചുള്ള ആഘോഷം അതിന് മുന്‍പോ,ശേഷമോ ക്രിക്കറ്റ് ലോകം കണ്ടിട്ടുണ്ടാകില്ല
കളി നിര്‍ത്തിവെച്ച് ആഘോഷം ഇതിന് മുന്‍പോ ശേഷമോ ഉണ്ടായട്ടില്ല; സച്ചിന്‍ അത്രമേല്‍ നമുക്ക് പ്രിയപ്പെട്ടതായിരുന്നു

സ്‌റ്റേഡിയത്തേയും രാജ്യത്തേയും പലതവണ അമ്പരപ്പിച്ച്‌ നിശബ്ദമാക്കിയായിരുന്നു സച്ചിന്റെ ക്രിക്കറ്റ് ജീവിതം. ക്രിക്കറ്റ് ഇതിഹാസത്തിന്റെ ബാറ്റിന്റെ ചലനങ്ങള്‍ നമ്മുടെ ശ്വാസമിടിപ്പിനെ പോലും നിയന്ത്രിച്ചിട്ടുണ്ട് കഴിഞ്ഞു പോയ 24 വര്‍ഷങ്ങളില്‍

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി മാറിയ നിമിഷം ക്രിക്കറ്റ് ലോകം അത് ആഘോഷിച്ചത് എങ്ങിനെയെന്ന് ഓര്‍ത്തെടുത്താല്‍ മതിയാകും സച്ചിന്‍ എത്രമാത്രം നമുക്ക് പ്രിയങ്കരനായിരുന്നു എന്ന് അറിയാന്‍. 

താരങ്ങള്‍ വ്യക്തിഗത നേട്ടങ്ങള്‍ പിന്നിടുമ്പോള്‍ മിനിറ്റുകളോളും കളി നിര്‍ത്തിവെച്ചുള്ള ആഘോഷം അതിന് മുന്‍പോ,ശേഷമോ ക്രിക്കറ്റ് ലോകം കണ്ടിട്ടുണ്ടാകില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരെ മൊഹാലിയില്‍ 2008 ഒക്ടോബര്‍ 17ന് നടന്ന രണ്ടാം ടെസ്റ്റിലായിരുന്നു സച്ചിന്‍ ടെസ്റ്റില്‍ ബ്രയാന്‍ ലാറയെ പിന്തള്ളി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായത്. 

ബാറ്റിങ്ങിനായി ഇറങ്ങുമ്പോള്‍ 15 റണ്‍സായിരുന്നു ഒരിക്കല്‍ കൂടി ചരിത്രത്തിലേക്ക് തന്റെ പേരെഴുതാന്‍ സച്ചിന് വേണ്ടിയിരുന്നത്. 13 റണ്‍സ് എടുത്ത് നില്‍ക്കെ പീറ്റര്‍ സിഡിലിന്റെ ബോളില്‍ മൂന്ന് റണ്‍സ് ഓടിയെടുത്ത് സച്ചിന്‍ റെക്കോര്‍ഡ് തന്റെ പേരിലേക്കാക്കി. 

പിന്നീടുള്ള ആഘോഷമായിരുന്നു സച്ചിന്‍ എത്രമാത്രം തങ്ങള്‍ക്ക് പ്രിയപ്പെട്ടതാണെന്ന് ഇന്ത്യക്കാര്‍ തെളിയിച്ചത്. ആകാശത്ത് നിര്‍ത്താതെയായിരുന്നു വെടിക്കെട്ട്. മിനിറ്റുകളോളം കാണികള്‍ എഴുന്നേറ്റ് നിന്നു കയ്യടിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com