ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ്: സെമിഫൈനലില്‍ സൈനക്കു അടിതെറ്റി; വെങ്കലം

ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ്: സെമിഫൈനലില്‍ സൈനക്കു അടിതെറ്റി; വെങ്കലം

ഗ്ലാസ്‌ഗോ: ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് സെമി ഫൈനലില്‍ ഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍പുറത്ത്. ഏഴാം സീഡിലുള്ള ജപ്പാന്‍ താരം നസോമി ഓക്കുഹാറയോടാണ് സൈന പരാജയപ്പെട്ടത്. സ്‌കോര്‍ 12-21, 21-17, 21-10. ആദ്യ സെറ്റില്‍ വിജയിച്ച ശേഷമാണ് ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് കൂടിയായ ഓക്കുഹാറയോട് സൈന തോല്‍വി സമ്മതിച്ചത്. ഇതോടെ ലോക ചാംപ്യന്‍ഷിപ്പിലെ ഫൈനലില്‍ ആ്ദ്യമായി ഓക്കഹാറയ്ക്കു ഇടം നേടാനായി. 

രണ്ടാം സെറ്റിന്റെ തുടക്കം മുതല്‍ മുന്നേറിയ ഓക്കുഹാറിനു മുന്നില്‍ സൈന പൊരുതിയെങ്കിലും 21-17 എന്ന സ്‌കോറിനു രണ്ടാം സെറ്റു സൈനക്കു നഷ്ടമായി. മൂന്നാം സെറ്റിലും കാര്യങ്ങള്‍ക്കു മാറ്റമുണ്ടായിരുന്നില്ല. 21-10 എന്ന സ്‌കോറിനാണ് സൈനയെ പൂട്ടിയ ഓക്കുഹാറ ഫൈനലില്‍ കയറി.

ലോക, ഏഷ്യന്‍ ജൂനിയര്‍ ചാംപ്യനായ ചൈനീസ് താരം ഷെന്‍ യുഫൈയുമായാണ് സെമിയില്‍ കടന്ന മറ്റൊരു ഇന്ത്യന്‍ താരമായ പിവി സിന്ധുവിന്റെ മത്സരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com