പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയ്ക്കു വേണ്ടത് 218 റണ്‍സ്: ബുംറയ്ക്കു അഞ്ചു വിക്കറ്റ്

പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയ്ക്കു വേണ്ടത് 218 റണ്‍സ്: ബുംറയ്ക്കു അഞ്ചു വിക്കറ്റ്

പല്ലേക്കലെ: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയ്ക്കു വേണ്ടത് 218 റണ്‍സ്. ആദ്യ രണ്ട് മത്സരങ്ങളിലും ജയിച്ച ഇന്ത്യയ്ക്കു ഈ മത്സരം കൂടി ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. പല്ലേക്കലെയില്‍ നടക്കുന്ന മൂന്നാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്കയെ ഒന്‍പതു വിക്കറ്റു നഷ്ടത്തില്‍ 217 റണ്‍സിനു ഇന്ത്യ ചുരുട്ടിക്കെട്ടി.

ജസ്പ്രീത് ബുംറയുടെ ഇടിവെട്ട് ബോളിങ്ങാണ് ലങ്കന്‍ ബാറ്റിങ് നിരയെ തകര്‍ത്തെറിഞ്ഞത്. 10 ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് നേടിയ ബുംറ കൊടുങ്കാറ്റിനു മുന്നില്‍ ലങ്കന്‍ ബാറ്റിങ്ങിനു അടിതെറ്റി. പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, കേദാര്‍ ജാദവ്, എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

ലഹരു തിരിമാന്നെ ലങ്കന്‍ ബാറ്റിങ് നിരയിലെ ടോപ്പ് സ്‌കോറര്‍. അഞ്ച് ഏകദിന മത്സരങ്ങളുള്ള പരമ്പരയില്‍ 2-0നു ഇന്ത്യ മുന്നിലാണ്. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാന്റെ വിക്കറ്റ് നഷ്ടമായി. മലിംഗയ്ക്കാണ് വിക്കറ്റ്. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും രോഹിത് ശര്‍മയുമാണ് ക്രീസില്‍. അഞ്ച് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 19 റണ്‍സ് എന്ന സ്‌കോറിലാണ് ഇന്ത്യ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com