ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ കിടിലന്‍ പോരാട്ടത്തില്‍ സിന്ധു പൊരുതി തോറ്റു

ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ കിടിലന്‍ പോരാട്ടത്തില്‍ സിന്ധു പൊരുതി തോറ്റു

ഗ്ലാസ്‌ഗോ:  ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ താരം പിവി സിന്ധുവിനു തോല്‍വി. ജപ്പാന്‍ താരം നസോമി ഒക്കുഹാറയോട്  21-19, 20-22, 22-20 എന്ന സ്‌കോറിനാണ് സിന്ധുവിന്റെ കന്നി ലോക ചാംപ്യന്‍ഷിപ്പ് കിരീടമെന്ന സ്വപ്നം പൊലിഞ്ഞത്. 

നാട്ടുകാരിയായ സൈന നെഹ്‌വാളിനെ തോല്‍പ്പിച്ചു ഫൈനലിനെത്തിയ ജപ്പാനീസ് താരം നസോമി ഒക്കുഹാറയുടെ ശക്തമായ വെല്ലുവിളി മറികടക്കാന്‍ സിന്ധുവിനു സാധിച്ചില്ല. നാലാം സീഡിലുള്ള സിന്ധുവും ഏഴാം സീഡിലുള്ള ഒക്കുഹാറയും ഫൈനലിന്റെ സകല വീര്യവുമുള്ള പോരാട്ടമാണ് കാഴ്ച വെച്ചത്. 

ആദ്യ സെറ്റില്‍ 21-19നു തോറ്റ സിന്ധു രണ്ടാം സെറ്റില്‍ ഉഗ്രന്‍ തിരിച്ചുവരവ് നടത്തി. ഒന്നാം സെറ്റിലെ ആദ്യ പോയിന്റ് സ്വന്തമാക്കിയെങ്കിലും ഒക്കുഹാറയുടെ ശക്തമായ തിരിച്ചുവരവ് സിന്ധുവിനു ഒന്നാം സെറ്റ് നഷ്ടമാക്കി. 

ഒന്നാം റൗണ്ടിലെ ഇഞ്ചോടിഞ്ചു പോരാട്ടം രണ്ടാം റൗണ്ടിലേക്കും തുടര്‍ന്നു. ഒക്കുഹാറയുടെ തന്ത്രത്തിനു മുന്നില്‍ സിന്ധുവിന്റെ പോരാട്ട വീര്യം ഉണര്‍ന്നു കളിച്ചു. രണ്ടാം ഗെയിമില്‍ ഒരു തവണ പോലും പിന്നില്‍ പോകാതെയാണ് സിന്ധു സ്വന്തമാക്കിയത്. സ്‌കോര്‍ സൂചിപിക്കുന്നതു പോലെ കടുകടുപ്പമായിരുന്നു രണ്ടാം റൗണ്ട്. 20-22 എന്ന സ്‌കോര്‍ പോരാട്ടത്തിന്റെ കടുപ്പത്തിനു തെളിവാണ്.

ആദ്യ രണ്ടു സെറ്റുകള്‍ ഓരോന്നു വീതം ഇരു താരങ്ങളും സ്വന്തമാക്കിയതോടെ മൂന്നാം സെറ്റ് നിര്‍ണായകമായി. മൂന്നാം സെറ്റിന്റെ ഇടവേളയില്‍ 8-11 എന്ന സ്‌കോറിനു സിന്ധുവായിരുന്നു മുന്നില്‍. എന്നാല്‍, ഒക്കുഹാറയ്ക്കായിരുന്നു സ്വര്‍ണം ഏകിയിരുന്നത്. 20-20 എന്ന സ്‌കോറിലെത്തിയെങ്കിലും അവസാന രണ്ടു പോയിന്റുകള്‍ നേടിയതോടെ സ്വര്‍ണമെഡല്‍ ജപ്പാനീസ് താരത്തിനായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com