സൈനയ്ക്ക് അടിതെറ്റിയിടത്ത് സിന്ധു മുന്നേറുന്നു; അനായാസ ജയവുമായി ലോക ബാഡ്മിന്റന്‍ ഫൈനലില്‍

ഗ്ലാസ്‌കോയില്‍ പതിയെ തുടങ്ങിയ സിന്ധു പിന്നെ പത്തൊന്‍പതുകാരിയായ ചൈനീസ് താരത്തെ നിലം തൊടിയിച്ചില്ല
സൈനയ്ക്ക് അടിതെറ്റിയിടത്ത് സിന്ധു മുന്നേറുന്നു; അനായാസ ജയവുമായി ലോക ബാഡ്മിന്റന്‍ ഫൈനലില്‍

48 മിനിറ്റ് മാത്രം മതിയായിരുന്നു എതിര്‍ താരത്തെ സിന്ധുവിന് നിഷ്പ്രഭമാക്കാന്‍. സൈനയ്ക്ക് കാലിടറിയിടത്ത് സിന്ധു കരുത്തുകാട്ടിയപ്പോള്‍ ലോക ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ വെങ്കലത്തിന് പുറമെ വെള്ളിയും ഉറപ്പിച്ചു. ആ വെള്ളി സ്വര്‍ണത്തിലേക്ക് കുതിക്കുമെന്ന് സൂചന നല്‍കിയായിരുന്നു ചൈനയുടെ ചെന്‍ യുഫേയെ 21-13, 21-10 എന്നീ നേരിട്ടുള്ള സെറ്റുകള്‍ക്ക് സിന്ധു തറപ്പറ്റിച്ചത്. 

2013ലും, 14ലും സിന്ധുവിന് ഇവിടെ വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. ഗ്ലാസ്‌കോയില്‍ പതിയെ തുടങ്ങിയ സിന്ധു പിന്നെ പത്തൊന്‍പതുകാരിയായ ചൈനീസ് താരത്തെ നിലം തൊടിയിച്ചില്ല. 

ആദ്യ സെമിയില്‍ സൈനയെ തോല്‍പ്പിച്ച ജപ്പാന്റെ നൊസോമിയാണ് ഫൈനലില്‍ സിന്ധുവിന്റെ മുന്നിലേക്കെത്തുക. എന്നാല്‍ ജപ്പാന്‍ താരത്തിനേക്കാള്‍ മുന്‍തൂക്കം സിന്ധുവിന് തന്നെയാണ്. കഴിഞ്ഞ് ആറ് തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ മൂന്ന് തവണ സിന്ധു നൊസോമിയെ പരാജയപ്പെടുത്തിയിരുന്നു. റിയോ ഒളിംപിക്‌സും, സിംഗപ്പൂര്‍ ഓപ്പണും ഇതിലുള്‍പ്പെടും. 

ലോക ബാഡ്മിന്റന്‍ സിംഗിള്‍ വനിതാ വിഭാഗം ഫൈനലിലെത്തുന്ന രണ്ടാമത്തെ താരമാണ് സിന്ധു. കഴിഞ്ഞ വര്‍ഷം ജക്കാര്‍ത്തയില്‍ വെച്ച് സൈന ഫൈനലിലെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com