'കേറിവാടാ മക്കളേ': ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയേട്ടന്‍ സംതൃപ്തനാണ്

'കേറിവാടാ മക്കളേ': ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയേട്ടന്‍ സംതൃപ്തനാണ്

ഐഎസ്എല്‍ ഇന്ത്യന്‍ ഫുട്‌ബോളിനു ഗുണം ചെയ്യില്ലെന്നു പറയുന്ന വിമര്‍ശകരേ, ഇന്ത്യന്‍ ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച സട്രൈക്കര്‍മാരില്‍ ഒരാളായ ഐഎം വിജയന്‍ പറയുന്നതു കേള്‍ക്കൂ


ഇന്ത്യന്‍ ഫുട്‌ബോളില്‍ ലെജന്ററി എന്നു വിശേഷണമുള്ള ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് ഐഎം വിജയന്‍. 2003ല്‍ അര്‍ജുന അവാര്‍ഡ് ജേതാവായ വിജയന് ഇന്ത്യന്‍ ഫുട്‌ബോളിലെ നിലവിലെ അവസ്ഥയെ കുറിച്ചു ചിലതു പറയാനുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കളിക്കാര്‍ക്കു വളര്‍ച്ചയ്ക്കുള്ള അവസരങ്ങളെ കുറിച്ചാണ് വിജയന്‍ സംസാരിക്കുന്നത്. 

1993, 97, 99 വര്‍ഷങ്ങളില്‍ ഇന്ത്യയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട വിജയന്‍ അന്നത്തെ ഫുട്‌ബോള്‍ സാഹചര്യത്തെ കുറിച്ചും ഇപ്പോഴുള്ള സാഹചര്യത്തെ കുറിച്ചും താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ സംതൃപ്തനാണ്. താന്‍ കളിപഠിച്ചുവരുന്ന കാലത്ത് കളിക്കാര്‍ക്കു അവരുടെ കളി വികസിപ്പിക്കുന്നതിനു ലഭിച്ച സൗകര്യങ്ങളും ഇന്നത്തെ കാലത്തു കളിക്കാര്‍ക്കു കിട്ടുന്ന സൗകര്യങ്ങളും വളരെയധികം മാറിയിട്ടുണ്ടെന്ന് പറഞ്ഞ വിജയന്‍ ഇന്ത്യയില്‍ അന്നത്തെ കാലത്ത് ടാറ്റ ഫുട്‌ബോള്‍ അക്കാദമി മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും താന്‍ തന്റെ ഗ്രാമത്തിലാണ് കളി പഠിച്ചതുമെന്നും കൂട്ടിച്ചേര്‍ക്കുന്നു.

ഇന്ന് അങ്ങനെയല്ല, നിരവധി മികച്ച ഫുട്‌ബോള്‍ അക്കാദമികള്‍, മികച്ച പരിശീലകര്‍ എല്ലാ സൗകര്യങ്ങളുമുണ്ട്. ഫുട്‌ബോള്‍ കളിക്കാരനാകാനുള്ള പരിശ്രമം ഇപ്പോളുള്ള സാഹചര്യം വെച്ച് നിങ്ങളെ മികച്ച കളിക്കാരനാക്കും വിജന്‍ കൂട്ടിച്ചേര്‍ത്തു. ഇത്രയും വലിയൊരു മാറ്റം വരാനുള്ള കാരണമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പങ്കു വലുതാണെന്നും വിജയന്‍. ഐഎസ്എല്‍ വന്നതിനു ശേഷം ഇന്ത്യന്‍ ഫുട്‌ബോള്‍ മേഖലയിലുണ്ടായ സൗകര്യങ്ങളുടെ വര്‍ധന ഇതിനു ഉദാഹരണമാണ്. 

ദേശീയ ടീമില്‍ കളിക്കുന്ന സമയ്ത്ത് ഒരു മുഖ്യപരിശീലകനും ഒരു സഹ പരിശീലകനും മാത്രമാണ് ടീമിനൊപ്പമുണ്ടാവുക. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യം അങ്ങനെയല്ല. ഗോള്‍കീപ്പിങ് പരിശീലകര്‍ തൊട്ടുള്ളവര്‍ ടീമിനൊപ്പമുണ്ടാകും. ഇതെല്ലാം, ഐഎസ്എല്‍ വന്നതോടെ വന്ന മാറ്റമാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിനു അടുത്ത സീസണുകളിലുള്ള വമ്പന്‍ പദ്ധതികളെ കുറിച്ചും വിജയനു വന്‍ പ്രതീക്ഷയാണുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com