ഈ കളിയില്‍ എതിര്‍താരത്തെ ഇടിച്ചിടാം, തെറിപ്പിക്കാം, റഫറിയെ പേടിക്കുകയും വേണ്ട-വീഡിയോ

ഈ കളിയില്‍ എതിര്‍താരത്തെ ഇടിച്ചിടാം, തെറിപ്പിക്കാം, റഫറിയെ പേടിക്കുകയും വേണ്ട-വീഡിയോ

സംഗതി ഫുട്‌ബോളാണ്. എന്നാല്‍ എതിര്‍താരത്തെ ഇടിച്ചിടാം. ഇടിച്ചു തെറിപ്പിക്കാം. റഫറിയെ പേടിക്കുകയും വേണ്ട. വളരെ പെട്ടെന്ന് ജനപ്രീതി വര്‍ധിച്ചുവരുന്ന ഈ കളിയുടെ പേരാണ് ബബിള്‍ ഫുട്‌ബോള്‍. 

സാധാരണഗതിയില്‍ ഈ ഗെയിം വലിയ ഇന്‍ഡോര്‍ സ്‌പേസുകളിലോ ഔട്ട്‌ഡോര്‍ ഫീല്‍ഡുകളിലും കളിക്കാം. സാധാരണ ഫുട്‌ബോളിലുള്ള ഗോളടിക്കല്‍ തന്നെയാണ് ബബിള്‍ ഫുട്‌ബോളിന്റെയും കളി. താരങ്ങളെല്ലാം ബബിള്‍ ധരിക്കണമെന്നാണ് ഏക നിയമം. ബാക്കുയള്ളതൊക്കെ കളിയില്‍ തീര്‍ക്കാം. അതായത്, അരയ്ക്കു മുകളിലുള്ള ഭാഗത്താണ് ബബിള്‍ ധരിക്കേണ്ടത്. കാലുകള്‍ ഫ്രീ ആയിരിക്കും. 2014ല്‍ നോര്‍വെയിലുള്ള എല്‍വെസ്റ്റാഡാണ് ബബിള്‍ ഫുട്‌ബോളിന്റെ ഉപജ്ഞാതാവ്. 

പിന്നീട്, ഈ കളി അമേരിക്കയിലം ന്യൂസിലാന്റിലും സജീവമാകാന്‍ തുടങ്ങി. അറബ് രാജ്യമായ ജോര്‍ദാനിലും ബബിള്‍ ഗെയിമിനുള്ള സ്വീകാര്യത വര്‍ധിച്ചു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം മെയില്‍ ബബിള്‍ ഫുട്‌ബോള്‍ ലോകകപ്പിനുള്ള വേദിയായി ലണ്ടനെ തെരഞ്ഞെടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com