ടെസ്റ്റില്‍ 5000 റണ്‍സ് തികച്ച് കൊഹ് ലി;  ഒന്നിന് പിറകെ ഒന്നായി റെക്കോഡുകള്‍ കീഴടക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍

5000 റണ്‍സ് ക്ലബ്ബില്‍ ഇടം നേടുന്ന പതിനൊന്നാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് കൊഹ് ലി
ടെസ്റ്റില്‍ 5000 റണ്‍സ് തികച്ച് കൊഹ് ലി;  ഒന്നിന് പിറകെ ഒന്നായി റെക്കോഡുകള്‍ കീഴടക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍

ടെസ്റ്റ് ക്രിക്കറ്റില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ് ലി. ശ്രീലങ്കയ്‌ക്കെതിരേയുള്ള മൂന്നാം ടെസ്റ്റിലാണ് നേട്ടം കൈവരിച്ചത്. 5000 റണ്‍സ് ക്ലബ്ബില്‍ ഇടം നേടുന്ന പതിനൊന്നാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് കൊഹ് ലി. തന്റെ 65 ാം ടെസ്റ്റ് മത്സരത്തില്‍ സെഞ്ച്വറിയുടെ അകമ്പടിയോടെയാണ് അദ്ദേഹം നേട്ടം കൈവരിച്ചത്.

ഓരോ കളിയിലും ഓരോ റെക്കോഡുകള്‍ സ്വന്തമാക്കിക്കൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ മാത്രമല്ല ക്യാപ്റ്റന്‍ എന്ന നിലയിലും നിറഞ്ഞ് നില്‍ക്കുകയാണ് കൊഹ് ലി. നാഗ്പൂരില്‍ ശ്രീലങ്കയ്‌ക്കെതിരേ ഇരട്ടസെഞ്ച്വറി നേടിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ നേട്ടം. തീര്‍ത്തും ഏകദിന ശൈലിയിലാണ് കൊഹ് ലി ബാറ്റ് വീശിയത്. 110 പന്തില്‍ നിന്നാണ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നിര്‍ണായകമായ മത്സരത്തില്‍ ഇന്ത്യ ശക്തമായ നിലയിലാണ്. വിരാട് കൊഹ് ലിയും ഓപ്പണര്‍ മുരളി വിജയിന്റേയും സെഞ്ച്വറിയുടെ ബലത്തില്‍ രണ്ട് വിക്കറ്റിന് 264 എന്ന നിലയിലാണ് ഇന്ത്യ.

തുടര്‍ച്ചയായി മൂന്ന് സെഞ്ചറികള്‍ നേടുന്ന രണ്ടാമത്തെ നായകന്‍ എന്ന സ്ഥാനവും കൊഹിലി നേടി. ഇന്ത്യന്‍ നായകന്റെ 20 മത്തെ സെഞ്ച്വറിയാണിത്. കളി തുടങ്ങുന്നതിന് മുന്‍പ് 4975 റണ്‍സാണ് കൊഹ് ലിയുടെ അക്കൗണ്ടിലുണ്ടായിരുന്നത്. വളരെ എളുപ്പത്തില്‍ സ്വപ്‌ന സഖ്യയിലേക്കുള്ള യാത്ര വളരെ എളുപ്പമായിരുന്നു. റണ്‍സിന്റെ കാര്യത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് പട്ടികയില്‍ ആദ്യ സ്ഥാനത്താണ്. 15,921 റണ്‍സാണ് ക്രിക്കറ്റ് ദൈവം അടിച്ചുകൂട്ടിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com