2017 കോഹ് ലിയുടേത്‌ മാത്രമാണ്; റെക്കോര്‍ഡ് ഡബിള്‍ സെഞ്ചുറിയുമായി വീണ്ടും

ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ ഡബിള്‍ സെഞ്ചുറി നേടുന്നതില്‍ സച്ചിനും, സെവാഗിനും ഒപ്പവുമെത്തി ഇന്ത്യന്‍ നായകന്‍
2017 കോഹ് ലിയുടേത്‌ മാത്രമാണ്; റെക്കോര്‍ഡ് ഡബിള്‍ സെഞ്ചുറിയുമായി വീണ്ടും

റെക്കോര്‍ഡ് ഡബിള്‍ സെഞ്ചുറിയുമായി ഇന്ത്യന്‍ നായകന്‍ വീണ്ടും. തുടര്‍ച്ചയായ രണ്ടാം ഇരട്ട സെഞ്ചുറി നേടിയാണ് ലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ വിരാട് കോഹ് ലി ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്നത്. 

ആറ് ഡബിള്‍ സെഞ്ചുറികള്‍ നേടുന്ന ആദ്യ നായകനെന്ന റെക്കോര്‍ഡ് ഇതോടെ കോഹ് ലിയുടെ മാത്രം പേരിലായി. ആദ്യ ടെസ്റ്റിലെ ഡബിള്‍ സെഞ്ചുറിയോടെ ലാറയ്ക്ക് ഒപ്പമെത്തിയിരുന്നു കോഹ് ലി. അഞ്ച് ഡബിള്‍ സെഞ്ചുറി എന്ന ദ്രാവിഡിന്റെ റെക്കോര്‍ഡും കോഹ് ലി മറികടന്നു. 

ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ ഡബിള്‍ സെഞ്ചുറി നേടുന്നതില്‍ സച്ചിനും, സെവാഗിനും ഒപ്പവുമെത്തി ഇന്ത്യന്‍ നായകന്‍. തുടര്‍ച്ചയായി ഡബിള്‍ സെഞ്ചുറി നേടുന്ന ഇന്ത്യക്കാരില്‍ രണ്ടാം സ്ഥാനത്താണ് കോഹ് ലി, ലോക ക്രിക്കറ്റില്‍ നാലാമനും. 

ഏകദിന ശൈലിയില്‍ ബാറ്റ് വീശുന്ന കോഹ് ലി ഇതിനോടകം തന്നെ 20 ഫോറുകള്‍ പറത്തി കഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com