വിശ്വസിച്ചാലും ഇല്ലെങ്കിലും, അലൂമിനിയം ബാറ്റുമായി ഒരാള്‍ ഒരിക്കല്‍ കളിക്കാനിറങ്ങിയിരുന്നു

അലുമിനിയം ബാറ്റുമായി ബാറ്റിങ്ങിനിറങ്ങിയ താരത്തെ നിങ്ങള്‍ക്കറിയാമോ? 
വിശ്വസിച്ചാലും ഇല്ലെങ്കിലും, അലൂമിനിയം ബാറ്റുമായി ഒരാള്‍ ഒരിക്കല്‍ കളിക്കാനിറങ്ങിയിരുന്നു

ഏത് ക്രിക്കറ്റ് താരത്തിന്റെ ബാറ്റാണ് നിങ്ങളുടെ ഓര്‍മയിലേക്ക് ആദ്യമെത്തുക. സച്ചിന്റെ എംആര്‍എഫ്‌ മുതല്‍ ധോനിയുടെ സ്പാര്‍ട്ടന്‍ വരെ രാജ്യത്തെ ക്രിക്കറ്റ് പ്രേമികള്‍ മറക്കാന്‍ ഇടയില്ല. എന്നാല്‍ അലുമിനിയം ബാറ്റുമായി ബാറ്റിങ്ങിനിറങ്ങിയ താരത്തെ നിങ്ങള്‍ക്കറിയാമോ? 

എക്കാലത്തേയും മികച്ച ഫാസ്റ്റ് ബൗളറായി വിലയിരുത്തപ്പെടുന്ന ഓസ്‌ട്രേലിയന്‍ താരം ഡെന്നിസ് ലില്ലേയാണ് അലുമിനിയം ബാറ്റുമാണ് മൈതാനത്തിറങ്ങിയത്. 1979ല്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലായിരുന്നു സംഭവം. 

അലുമിനിയം ബാറ്റുമായി എത്തി ഡെന്നിസ് ബോള്‍ നേരിട്ടു. പക്ഷേ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് മനസിലായ അമ്പയര്‍ അലുമിനിയം ബാറ്റ് മാറ്റാന്‍ ഓസീസ് താരത്തോട് നിര്‍ദേശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com