ഇന്ത്യയ്ക്ക് തുടക്കത്തിലെ പ്രഹരമേല്‍പ്പിച്ച് ലങ്ക; മൂന്നാമനായി ഇറക്കി രഹാനയേ ഫോമിലാക്കാന്‍ കോഹ് ലി

ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ മുരളി വിജയിയെ ഒന്‍പത് റണ്‍സില്‍ ഒതുക്കിയാണ് ലങ്ക തിരിച്ചു വരവിന്റെ സൂചന നല്‍കി തുടങ്ങിയത്
ഇന്ത്യയ്ക്ക് തുടക്കത്തിലെ പ്രഹരമേല്‍പ്പിച്ച് ലങ്ക; മൂന്നാമനായി ഇറക്കി രഹാനയേ ഫോമിലാക്കാന്‍ കോഹ് ലി

തുടര്‍ച്ചയായ ഒന്‍പതാം പരമ്പര ജയം നേടി ഓസ്‌ട്രേലിയയുടെ റെക്കോര്‍ഡ് മറികടക്കാന്‍ ലക്ഷ്യമിട്ട് നാലാം ദിനം രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലെ പ്രഹരമേല്‍പ്പിച്ച് ലങ്ക. ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ മുരളി വിജയിയെ ഒന്‍പത് റണ്‍സില്‍ ഒതുക്കിയാണ് ലങ്ക തിരിച്ചു വരവിന്റെ സൂചന നല്‍കി തുടങ്ങിയത്.  

നായകന്‍ ചാന്ദിമല്‍ 150 റണ്‍സ് പിന്നിട്ടതിന് പിന്നാലെ ലങ്ക 372 റണ്‍സിന് നാലാം ദിനം ആദ്യ സെഷനില്‍ തന്നെ ഓള്‍ ഔട്ട് ആവുകയായിരുന്നു. 163 റണ്‍സിന്റെ ലീഡുമായിട്ടാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനായി ഇറങ്ങിയത്. മുരളി വിജയ് പുറത്തായതിന് പിന്നാലെ ബാറ്റിങ് ഓര്‍ഡറില്‍ മുകളിലേക്ക് കയറ്റി കോഹ് ലി അജിങ്ക്യ രഹാനേയെ ക്രീസിലേക്കയച്ചു.

ലങ്കന്‍ പര്യടനത്തില്‍ ഉടനീളം ഫോമം കണ്ടെത്താന്‍ സാധിക്കാതെ വലയുന്ന രഹാനേയെ മൂന്നാമനായി ഇറക്കുന്നത് ഫലം ചെയ്യുമെന്നായിരുന്നു വിലയിരുത്തലുകള്‍ എങ്കിലും രഹാനേയെ ലക്മല്‍ എല്‍ബിഡബ്ല്യുവില്‍ കുടിക്കി. എന്നാല്‍ ഡിആര്‍എസ് റിവ്യുവില്‍ നോട്ട് ഔട്ട് വിധിച്ചതോടെ രഹാനെ രക്ഷപെടുകയായിരുന്നു.

ലങ്കയുടെ ഒന്നാം ഇന്നിങ്‌സില്‍ ചാന്ദിമലും, മാത്യുസനും പൊരുതി നിന്നുവെങ്കിലും, ഇഷാന്ത് ശര്‍മയുടേയും, മൊഹമ്മദ് ഷമിയുടേയും കൃത്യതയാര്‍ന്ന ബൗളിങ്ങ് ലങ്കന്‍ ബാറ്റ്‌സ്മാന്‍മാരെ കുഴയ്ക്കുകയായിരുന്നു. ഇവര്‍ക്കൊപ്പും അശ്വിനും ജഡേജയും ചേര്‍ന്നതോടെ ഇന്ത്യ ഉയര്‍ത്തിയ വിജയലക്ഷ്യം മറികടക്കുക ലങ്കയ്ക്ക് ബാലികേറ മലയായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com