കോഹ് ലിയുടെ ബാറ്റിങ് പ്രചോദനം ആരാണ്? സച്ചിനോ, ബ്രാഡ്മാനോ അല്ലെന്ന് ഇന്ത്യന്‍ നായകന്‍

ഇന്ത്യന്‍ ടീമിന്റെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റാണ് ബാറ്റിങ്ങില്‍ കോഹ് ലിക്ക് മാതൃകയാവുന്നത്
കോഹ് ലിയുടെ ബാറ്റിങ് പ്രചോദനം ആരാണ്? സച്ചിനോ, ബ്രാഡ്മാനോ അല്ലെന്ന് ഇന്ത്യന്‍ നായകന്‍

റെക്കോര്‍ഡുകള്‍ ഒന്നൊന്നായി കീഴടക്കുന്ന കുതിപ്പിലാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. ആറ് ഡബിള്‍ സെഞ്ചുറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ നായകന്‍ എന്ന റെക്കോര്‍ഡ് തന്റെ പേരില്‍ ചേര്‍ത്ത കോഹ് ലി ഇപ്പോള്‍ ബാറ്റിങ്ങില്‍ താന്‍ മാതൃകയാക്കുന്ന, തന്നെ ഏറ്റവും കൂടുതല്‍ പ്രചോദിപ്പിക്കുന്ന ബാറ്റ്‌സ്മാന്‍ ആരാണെന്ന് വെളിപ്പെടുത്തുന്നു.

സച്ചിന്‍ തെണ്ടുല്‍ക്കറോ, ഡോണ്‍ ബ്രാഡ്മാനോ അല്ല. ഇന്ത്യന്‍ ടീമിന്റെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റാണ് ബാറ്റിങ്ങില്‍ കോഹ് ലിക്ക് മാതൃകയാവുന്നത്. മണിക്കൂറുകളോളം ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റ് ചെയ്യുന്ന പൂജാരയില്‍ നിന്നുമാണ് വലിയ സ്‌കോറുകള്‍ കണ്ടെത്താന്‍ താന്‍ പഠിക്കുന്നതെന്ന് കോഹ് ലി പറയുന്നു. 

ക്രീസിലെ പൂജാരയുടെ ഏകാഗ്രതയും, ബാറ്റിങ് തുടരാനുള്ള മനസാന്നിധ്യവുമാണ് മറ്റ് ടീം അംഗങ്ങള്‍ക്ക് പാഠമാകുന്നത്. സാഹചര്യം മനസിലാക്കി ടീമിന് വേണ്ടി കളിക്കുമ്പോള്‍ ക്ഷീണം തോന്നില്ല എന്ന കാര്യമാണ് ഞാന്‍ ഇപ്പോള്‍ മനസിലാക്കുന്നത്. തന്റെ പക്കലുള്ള സമയം പരമാവധി ഉപയോഗിക്കാന്‍ ഫിറ്റ്‌നെസിന്റെ  കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കുക  എന്നതാണ് തന്റെ  ലക്ഷ്യമെന്നും  കോഹ് ലി പറയുന്നു. 

ഒരു കളിക്കാരന്‍ എന്ന നിലയില്‍ ടെസ്റ്റ് ക്രിക്കറ്റിനാണ് എന്നും ഞാന്‍ പ്രാധാന്യം നല്‍കുന്നത്. ബാറ്റ്‌സ്മാന്‍ ആയലും, ബൗളര്‍ ആയാലും ടെസ്റ്റില്‍ തിളങ്ങുക എന്നത് തന്നെയാണ് മുന്നിലുള്ള ലക്ഷ്യം. പ്രതികൂല സാഹചര്യങ്ങളില്‍ മികച്ച പ്രകടനം നടത്താനാകും ഓരോ താരവും  ലക്ഷ്യം വയ്ക്കുകയെന്നും കോഹ് ലി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com