ബ്ലാസ്‌റ്റേഴ്‌സ്-ബംഗളൂരു മത്സരം മാറ്റിവയ്ക്കണമെന്ന് പൊലീസ്

കേരള ബ്ലാസ്‌റ്റേഴ്‌സ് - ബംഗളൂരു എഫ്‌സി മല്‍സരം മാറ്റിവയ്ക്കണമെന്ന് പൊലീസ്
ബ്ലാസ്‌റ്റേഴ്‌സ്-ബംഗളൂരു മത്സരം മാറ്റിവയ്ക്കണമെന്ന് പൊലീസ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഡിസംബര്‍ 31നു നടക്കാനിരിക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് - ബംഗളൂരു എഫ്‌സി മല്‍സരം മാറ്റിവയ്ക്കണമെന്ന് പൊലീസ്. പുതുവര്‍ഷമായതിനാല്‍ കൂടുതല്‍ സേനയെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിക്കേണ്ടിവരും. അതിനാല്‍ മല്‍സരം നടക്കുന്ന സ്‌റ്റേഡിയത്തിനുള്ളില്‍ ആവശ്യത്തിനു പൊലീസിനെ നിയോഗിക്കാന്‍ സാധിക്കില്ലെന്നാണ പൊലീസ് അറിയിച്ചിരിക്കുന്നത്. ഇതു കണക്കിലെടുത്ത് മത്സരം മാറ്റിവയ്ക്കണമെന്നാണ് പൊലീസിന്റെ ആവശ്യം. എന്നാല്‍ ഫിക്‌സ്ചര്‍ നേരത്തെ തീരുമാനിച്ചതായതിനാല്‍ മത്സരം മാറ്റാന്‍ സംഘാടകര്‍ തയാറാവുമോയെന്നു വ്യക്തമല്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com