രവീന്ദ്ര ജഡേജ, ആ പരിണാമങ്ങള്‍ ഇങ്ങനെയായിരുന്നു...

വിശ്രമത്തിന്റെ പേരിലാണെങ്കില്‍ പോലും അശ്വിനൊപ്പം ടീമില്‍ നിന്നും മാറ്റി നിര്‍ത്തിയതിന് ആരാധകര്‍ കണക്കിന് കൊടുത്തിരുന്നു ബിസിസിഐയ്ക്ക്
രവീന്ദ്ര ജഡേജ, ആ പരിണാമങ്ങള്‍ ഇങ്ങനെയായിരുന്നു...

വിശ്രമത്തിന്റെ പേരിലാണെങ്കില്‍ പോലും അശ്വിനൊപ്പം ടീമില്‍ നിന്നും മാറ്റി നിര്‍ത്തിയതിന് ആരാധകര്‍ കണക്കിന് കൊടുത്തിരുന്നു ബിസിസിഐയ്ക്ക്. സെക്യൂരിറ്റി ജീവനക്കാരന്റെ മകനാണ് ഇന്ന് ഐസിസി റാങ്കിങ്ങിലെ രണ്ടാം സ്ഥാനത്തുള്ള മികച്ച ടെസ്റ്റ് ബൗളറും, ഓള്‍ റൗണ്ട് പെര്‍ഫോമറും. അപ്പോള്‍ ആരാധകര്‍ ഒച്ചാപ്പാടുണ്ടാക്കിയില്ലങ്കിലല്ലേ അത്ഭുതപ്പെടേണ്ടതുള്ളു. പറഞ്ഞു വരുന്നത് രവീന്ദ്ര ജഡേജയെ കുറിച്ചു തന്നെ. 

ഇരുപത്തിയൊന്‍പതാം വയസിലേക്ക് കടക്കുകയാണ് ക്രിക്കറ്റ് പ്രേമികളുടെ പ്രിയപ്പെട്ട ജഡേജ. അമ്മയുടെ മരണം തീര്‍ത്ത വേദനകളെ അതിജീവിച്ചായിരുന്നു ജഡേജയുടെ കളിക്കളത്തിലേക്കുള്ള വരവ്. 2006ല്‍ പതിനേഴാം വയസില്‍ ജഡേജ അണ്ടര്‍ 19 ലോക കപ്പ് ടീമിന്റെ  ഭാഗമായി. 2008ല്‍ കോഹ് ലി്ക്ക് കീഴില്‍ മലേഷ്യയില്‍ നടന്ന അണ്ടര്‍ 19 ലോക കപ്പിലും ജഡേജയുടെ  സാന്നിധ്യമുണ്ടായിരുന്നു. 

അന്ന കോഹ് ലിയും സംഘവും കിരീടം ഉയര്‍ത്തിയപ്പോള്‍ ആറ് കളികളില്‍ നിന്നും പത്ത് വിക്കറ്റുകള്‍ പിഴുത് ജഡേജയും തന്റെ നീലക്കുപ്പായത്തിലേക്കുള്ള വരവറിയിച്ചിരുന്നു. ഇന്ത്യന്‍ ടീമിലെ തുടക്ക നാളുകളില്‍ ഓള്‍ റൗണ്ടര്‍ പദവിയില്‍ ജഡേജയ്ക്ക് ടീമില്‍ ഇടം  ലഭിച്ചപ്പോള്‍ ബാറ്റിങ്ങില്‍ പരാജയപ്പെടുന്നതായിരുന്നു വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നത്. 

2009ല്‍ മൂന്ന് റണ്‍സിന് ഇംഗ്ലണ്ടിനോട് ട്വിന്റി20 കിരീടം നഷ്ടപ്പെടുത്തിയതിന്റെ വില്ലനായിട്ടായിരുന്നു ജഡേജയെ ക്രിക്കറ്റ് പ്രേമികള്‍ കണ്ടിരുന്നത്. എന്നാല്‍ അടുത്ത വര്‍ഷം നടന്ന അതേ ടൂര്‍ണമെന്റില്‍ ജഡേജയെന്ന ബൗളറും ക്രിക്കറ്റ് പ്രേമികളുടെ ക്ഷമ കെടുത്തി. രണ്ട് ഓവറുകളിലായി അടുപ്പിച്ച് രണ്ട് സിക്‌സറുകള്‍ വീതം  വഴങ്ങേണ്ടി വന്നതോടെ ആരാധകര്‍ ജഡേജയെ കൈവിട്ടു തുടങ്ങി.  

സര്‍ രവീന്ദ്ര ജഡേജ  എന്ന പേരില്‍ ട്രോളുകളും നിറഞ്ഞതോടെ ജഡേജയെന്ന ബാറ്റ്‌സ്മാനും, ബൗളറും തളര്‍ന്നു. 2010 ഡിസംബര്‍ മുതല്‍ അടുത്തവര്‍ഷം സെപ്തംബര്‍ വരെ ഒരു മത്സരം പോലും ജഡേജയ്ക്ക് ഇന്ത്യയ്ക്കായി കളിക്കാനായില്ല. 

എന്നാല്‍ 2011 സെപ്തംബറില്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ വലഞ്ഞു നിന്നിരുന്ന ഇന്ത്യന്‍ സംഘത്തിലേക്ക് ജഡേജയെത്തി. ഓവലില്‍ 58 റണ്ഡസിന് അഞ്ച് വിക്കറ്റ് എന്ന നിലയില്‍ പരുങ്ങിയിരുന്ന ഇന്ത്യയ്ക്കായി 78 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ജഡേജ താങ്ങായി. 

2012ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ജഡേജയെന്ന ഫീല്‍ഡറേയും ക്രിക്കറ്റ് ലോകം തിരിച്ചറിഞ്ഞു. ബോള്‍ ചെയ്‌സ് ചെയ്യുന്നതിലെ  വേഗതയും, ഇടം കൈ കൊണ്ടുള്ള റോക്കറ്റ് എറിയലും ക്രിക്കറ്റ് പ്രേമികളെ ആകര്‍ശിച്ചു. ഫീല്‍ഡിങ്ങ് പരിഗണിച്ച് ഒരു കളിയില്‍ ജഡേജ മാന്‍ ഓഫ് ദി മാച്ചുമായി. 

ഓസ്‌ട്രേലിയയ്ക്ക എതിരായ കോമണ്‍വെല്‍ത്ത് ബാങ്ക് സീരീസിന് ശേഷം മൂന്ന ഫോര്‍മാറ്റിലും അശ്വിന്‍ തന്റെ സാന്നിധ്യം ഉറപ്പിച്ചതോടെ പതിയെ ജഡേജയ ടീമില്‍ നിന്നും പുറത്തായി. 2012ലെ ട്വിന്റി20 ലോക കപ്പില്‍ നിന്നും ജഡേജ മാറ്റഇ നിര്‍ത്തപ്പെട്ടു.  എന്നാല്‍ 2012-13 സീസണിലെ രഞ്ജി ട്രോഫിയിലെ ട്രിപ്പിള്‍ സെഞ്ചുറി പ്രകടനം തന്നിലേക്ക് സെലക്റ്റര്‍മാരുടെ ശ്രദ്ധ ജഡേജ എത്തിച്ചു. 

ജഡേജയുടെ മൂന്നാം ട്രിപ്പിള്‍ സെഞ്ചുറിയായിരുന്നു അത്. അങ്ങിനെ  ടെസ്റ്റ് ടീമിലേക്ക് ജഡേജയെത്തി. 2013 ആയിരുന്നു ജഡേജയുടെ  മികച്ച വര്‍ഷം. ഇംഗ്ലണ്ടിനെതിരായ  ടെസ്റ്റിലും,  ഓസ്‌ട്രേലിയയ്‌ക്കെതിരായ  ടെസ്റ്റിലും  മികച്ച കളി പുറത്തെടുത്തതോടെ ലോങ് ഫോര്‍മാറ്റില്‍ ഫലപ്രദമായി ഉപയോഗിക്കാവുന്ന ബൗളറാണ്  താനെന്ന് ജഡേജ തെളിയിച്ചു. 

അന്ന് ആറ് കളികളില്‍ അഞ്ച് തവണയും മൈക്കിള്‍ ക്ലര്‍ക്കിനെ വീഴ്ത്തിയായിരുന്നു ജഡേജ ക്രിക്കറ്റ് പ്രേമികളെ ത്രില്ലടിപ്പിച്ചത്. 2013ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന താരമായി  ജഡേജ. 2013ല്‍ ഐസിസി ഏകദിന റാങ്കിങ്ങില്‍ ജഡേജ ഒന്നാമതെത്തി. 1996ല്‍ അനില്‍ കുബ്ലേയ്ക്ക് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ  താരമായി  ജഡേജ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com