ലങ്കന്‍ താരങ്ങള്‍ക്ക് പിന്നാലെ മാസ്‌ക് ധരിച്ച് ഐഎസ്എല്‍ ടീമും; ഏത് സാഹചര്യത്തിലും കളിക്കുമെന്ന് സ്റ്റീവ് കോപ്പല്‍

ഇന്ന് നടക്കാനിരിക്കുന്ന ഡല്‍ഹി ഡൈനാമോസ്-ജംഷഡ്പൂര്‍ മത്സരത്തിനായുള്ള പരിശീലനത്തിന് മാസ്‌ക് ധരിച്ചായിരുന്നു താരങ്ങള്‍ കളിക്കളത്തില്‍ ഇറങ്ങിയത്
ലങ്കന്‍ താരങ്ങള്‍ക്ക് പിന്നാലെ മാസ്‌ക് ധരിച്ച് ഐഎസ്എല്‍ ടീമും; ഏത് സാഹചര്യത്തിലും കളിക്കുമെന്ന് സ്റ്റീവ് കോപ്പല്‍

ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കുന്ന കാഴ്ചയായിരുന്നു മൂന്നാം ടെസ്റ്റില്‍ ഫിറോഷ് ഷാ കോട്‌ല സ്‌റ്റേഡിയത്തില്‍ കണ്ടത്. അന്തരീക്ഷ മലിനീകരണം ചൂണ്ടിക്കാട്ടി ലങ്കന്‍ താരങ്ങള്‍ മാസ്‌ക് ധരിച്ചെത്തുകയും, ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും ചെയ്തത് രാജ്യത്തിന് നാണക്കേടുണ്ടാക്കിയിരുന്നു. എന്നാല്‍ ലങ്കന്‍ താരങ്ങള്‍ക്ക് പിന്നാലെ ഐഎസ്എല്‍ ടീമും മാസ്‌ക് ധരിക്കുകയാണ്. 

ഇന്ന് നടക്കാനിരിക്കുന്ന ഡല്‍ഹി ഡൈനാമോസ്-ജംഷഡ്പൂര്‍ മത്സരത്തിനായുള്ള പരിശീലനത്തിന് മാസ്‌ക് ധരിച്ചായിരുന്നു താരങ്ങള്‍ കളിക്കളത്തില്‍ ഇറങ്ങിയത്. അന്തരീക്ഷ മലിനീകരണത്തില്‍ ഡല്‍ഹി പരിശീലകന്‍ മിഗ്വേല്‍ ഏയ്ഞ്ചല്‍ പരാതിയുമായി എത്തുകയും ചെയ്തു. അന്തരീക്ഷ മലിനീകരണം ഞങ്ങളുടെ മാത്രം പ്രശ്‌നമല്ല,  ഡല്‍ഹിയുടെ മുഴുവന്‍ പ്രശ്‌നമാണെന്നായിരുന്നു  അദ്ദേഹത്തിന്റെ പ്രതികരണം. 

എന്നാല്‍ ജംഷഡ്പൂരിനെതിരായ മത്സരത്തിന് ഇറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കില്ലെന്ന് ഡല്‍ഹി കോച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഡല്‍ഹിയിലെ അന്തരീക്ഷത്തെ കുറിച്ച് അറിയാമെന്നായിരുന്നു ജംഷഡ്പൂര്‍ കോച്ച് സ്റ്റീവ് കോപ്പലിന്റെ പ്രതികരണം.  ഏത് സാഹചര്യത്തിലും കളിക്കാന്‍ ടീം സജ്ജമാണ്. മറ്റ് കാര്യങ്ങളൊക്കെ ആരോഗ്യ വിഭാഗമാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com