വിരാട് കോഹ്‌ലി - അനുഷ്‌ക ശര്‍മ്മ വിവാഹം അടുത്തയാഴ്ച ?

ഇറ്റലിയില്‍ വെച്ചാകും വിവാഹചടങ്ങ്. ഈ മാസം 9, 10,11, 12 തീയതികളാണ് വിവാഹത്തിനായി പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
വിരാട് കോഹ്‌ലി - അനുഷ്‌ക ശര്‍മ്മ വിവാഹം അടുത്തയാഴ്ച ?

ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുടെയും ബോളിവുഡ് നായിക അനുഷ്‌ക ശര്‍മ്മയുടെയും വിവാഹം അടുത്തയാഴ്ച നടന്നേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രമുഖ ദേശീയമാധ്യമമായ ഇന്ത്യാടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇറ്റലിയില്‍ വെച്ചാകും വിവാഹചടങ്ങ്. ഈ മാസം 9, 10,11, 12 തീയതികളാണ് വിവാഹത്തിനായി പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതോടെ ദീര്‍ഘകാല പ്രണയത്തിനാണ് സാക്ഷാത്കാരമാകുന്നത്. 

വിവാഹ ചടങ്ങുകള്‍ക്കായി കോഹ്‌ലി നാളെ ഇറ്റലിയിലേക്ക് തിരിക്കും. അനുഷ്‌കയുടെ വിവാഹവസ്ത്രം പ്രമുഖ ഫാഷന്‍ ഡീസൈനര്‍ സബ്യസാചി മുഖര്‍ജിയാണ് തയ്യാറാക്കുന്നത്. ഇതിനായി മുഖര്‍ജി കഴിഞ്ഞ ആഴ്ച അനുഷ്‌കയുടെ വീട്ടിലെത്തിയിരുന്നു. 

ഇറ്റലിയിലെ മിലാനിലായിരിക്കും വിവാഹചടങ്ങുകള്‍ നടക്കുക. കോഹ്‌ലിയുടെയും അനുഷ്‌കയുടെയും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുക. വിവാഹത്തില്‍ സംബന്ധിക്കാനായി വിരാടിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഇറ്റലിയില്‍ മുറി ബുക്ക് ചെയ്തു കഴിഞ്ഞു. അതേസമയം ക്രിക്കറ്റ് താരങ്ങള്‍ ആരും വിവാഹത്തില്‍ പങ്കെടുക്കില്ല. ക്രിക്കറ്റ് താരങ്ങള്‍ക്കായി മുംബൈയില്‍ ഡിസംബര്‍ 21 ന് വിവാഹസല്‍ക്കാരം നടത്തുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com