ആറ് ഡബിള്‍ സെഞ്ചുറി, പക്ഷേ ടോപ് ഫൈവില്‍ പോലും കോഹ് ലി ഇല്ല; കോഹ് ലി ഹേറ്റേഴ്‌സിന്റെ വാദം

കോഹ് ലിക്ക് മുന്നില്‍ ഡബിള്‍ സെഞ്ചുറിയുടെ കാര്യത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നവര്‍ ആരൊക്കെയെന്ന് നോക്കാം
ആറ് ഡബിള്‍ സെഞ്ചുറി, പക്ഷേ ടോപ് ഫൈവില്‍ പോലും കോഹ് ലി ഇല്ല; കോഹ് ലി ഹേറ്റേഴ്‌സിന്റെ വാദം

ആറ് ഡബിള്‍ സെഞ്ചുറികള്‍ നേടി കുതിക്കുന്ന ഇന്ത്യന്‍ നായകനെ പ്രശംസ കൊണ്ട് മൂടുകയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. സച്ചിനേയും സെവാഗിനേയും മറികടന്ന് കോഹ് ലി തീര്‍ത്ത റെക്കോര്‍ഡില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിന് സന്തോഷം മാത്രം. പക്ഷേ കോഹ് ലിയുടെ തുടര്‍ച്ചയായ ഡബിള്‍ സെഞ്ചുറികളുടെ ബലത്തില്‍ അത്ര അതിശയിക്കാന്‍ ഒന്നുമില്ലെന്നാണ് മറ്റു ചിലര്‍ പറയുന്നത്.

അതിനായി കാരണമായി നിരത്തുന്നത് ക്രിക്കറ്റ് ഇതിഹാസം മുതല്‍ കുമാര്‍ സംഗക്കാര വരെയുള്ളവരെയാണ്. ആറ് ഡബിള്‍ സെഞ്ചുറികള്‍ നേടിയ കോഹ് ലി ഏറ്റവും കൂടുതല്‍ ഡബിള്‍ സെഞ്ചുറി നേടിയവരുടെ ലിസ്റ്റില്‍ ടോപ് ഫൈവില്‍ പോലും ഇല്ലെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. 

കോഹ് ലിക്ക് മുന്നില്‍ ഡബിള്‍ സെഞ്ചുറിയുടെ കാര്യത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നവര്‍ ആരൊക്കെയെന്ന് നോക്കാം; 

 ബ്രാഡ്മാന്‍

12 തവണയാണ് ഓസ്‌ട്രേലിയന്‍ ബാറ്റിങ് ഇതിഹാസം ഇരട്ട ശതകം നേടിയത്. ഏഴ് തവണയും ഇംഗ്ലണ്ടിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ ഡബിള്‍ സെഞ്ചുറി നേട്ടം. 334. 304, 299 എന്നിവയാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോറുകള്‍. 1945ല്‍ ഇന്ത്യയ്‌ക്കെതിരേയും ബ്രാഡ്മാന്‍ ഡബിള്‍ സെഞ്ചുറി അടിച്ചിരുന്നു. 

കുമാര്‍ സംഗക്കാര 

ലങ്കയ്ക്ക് വന്‍മതില്‍ തീര്‍ത്തിരുന്ന കുമാര്‍ സംഗക്കാര 11 തവണയായിരുന്നു ടെസ്റ്റില്‍ ടീമിനായി 200ന് മുകളില്‍ സ്‌കോര്‍ ചെയ്തത്. ബംഗ്ലാദേശിനെതിരെ നേടിയ 319 റണ്‍സാണ് സംഗക്കാരയുടെ ടോപ് സ്‌കോര്‍. 

ലാറ 

ഒന്‍പത് ഇരട്ട ശതകങ്ങളാണ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയുടെ പേരിലുള്ളത്. ഇംഗ്ലണ്ടിനെതിരെ, ലോക ചരിത്രത്തില്‍ റെക്കോര്‍ഡ് തീര്‍ത്ത് നേടിയ 400 റണ്‍സാണ് ലാറയുടെ സ്‌കോര്‍ ബോര്‍ഡില്‍ ഉയര്‍ന്നു നില്‍ക്കുന്നത്. 

വാല്‍ട്ടര്‍ ഹമ്മോണ്ട് 

ഇംഗ്ലണ്ടിന്റെ മധ്യ നിരയില്‍ നിന്നും ബാറ്റേന്തി ഏഴ്  തവണയാണ് വാല്‍ട്ടര്‍ തന്റെ സ്‌കോര്‍ ഇരുന്നൂറിന് മുകളില്‍ ഉയര്‍ത്തിയിരിക്കുന്നത്. 

മഹേല ജയവര്‍ധന

ലങ്കന്‍ മുന്‍ നായകന്‍ ഏഴ് തവണ ഇരട്ട ശതകം പിന്നിട്ടിരുന്നു. ഇന്ത്യയ്‌ക്കെതിരെ കൊളംബോയില്‍ 1999ല്‍ 242 റണ്‍സ് സ്‌കോര്‍ ചെയ്തായിരുന്നു ജയവര്‍ധനേ റണ്‍ വാരിക്കൂട്ടാന്‍ ആരംഭിച്ചത്. 2006ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 374 റണ്‍സും നേടി ലങ്കന്‍ താരം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com