ഹാന്‍ഡ് ബ്രേക്കില്‍ ഓടുന്ന കാര്‍ പോലെ; രണ്ട് താരങ്ങളുടെ ഫീല്‍ഡിങ്ങിനെ വിമര്‍ശിച്ച് ഗാവസ്കർ

ഹാന്‍ഡ് ബ്രേക്കില്‍ ഓടുന്ന കാര്‍ പോലെ; രണ്ട് താരങ്ങളുടെ ഫീല്‍ഡിങ്ങിനെ വിമര്‍ശിച്ച് ഗാവസ്കർ

താരങ്ങളുടെ ഫീല്‍ഡിങ്ങിനെ നിശിതമായി വിമര്‍ശിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്കർ കമന്ററി ബോക്‌സിലിരുന്ന്

സ്വന്തം മണ്ണില്‍ നടന്ന മത്സരങ്ങളില്‍ കോഹ്  ലിയുടേയും സംഘത്തിന്റേയും സമ്പൂര്‍ണ ആധിപത്യമായിരുന്നു ക്രിക്കറ്റ് ലോകം കണ്ടത്. ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും ഉള്‍പ്പെടെയുള്ള ശക്തരെ ഇന്ത്യ മുട്ടുകുത്തിച്ചു. 

തുടര്‍ച്ചയായ പരമ്പര വിജയങ്ങള്‍ മികച്ച ബാറ്റിങ്ങിലൂടേയും ബൗളിങ്ങിലൂടേയും മാത്രമല്ല ഇന്ത്യന്‍ ടീമിന് നേടാനായത്. താരങ്ങളുടെ ഫിറ്റ്‌നസ് ലെവല്‍ ഫീല്‍ഡിങ്ങില്‍ സൃഷ്ടിക്കുന്ന മികവും എടുത്ത് പറയേണ്ടതാണ്. 

ലങ്കയ്‌ക്കെതിരായ അവസാന ടെസ്റ്റ് പുരോഗമിക്കവെ ഇന്ത്യന്‍ ടീമിലെ രണ്ട് താരങ്ങളുടെ ഫീല്‍ഡിങ്ങിനെ നിശിതമായി വിമര്‍ശിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്കർ കമന്ററി ബോക്‌സിലിരുന്ന്. ബൗണ്ടറിയിലേക്ക് പാഞ്ഞ പന്തിന് പിന്നാലെ ഓടിയ ചേതേശ്വര്‍ പൂജാരയെ വിമര്‍ശിച്ചായിരുന്നു ഗാവസ്കറിന്റെ പരിഹാസം. 

ഹാന്‍ഡ് ബ്രേക്കിലോടുന്ന ഒരു കാര്‍ പോലെയാണ് പൂജാരയുടെ ഓട്ടമെന്നായിരുന്നു ഗാവസ്കറിന്റെ പരിഹാസം. അശ്വിന്റെ ഫീല്‍ഡിങ്ങിന് നേര്‍ക്കും ഗാവസ്കറിന്റെ വിമര്‍ശനം എത്തി. താത്പര്യം ഉണ്ട് എന്നാല്‍ വലിയ മുന്നേറ്റം നടത്താന്‍ സാധിക്കുന്നില്ലെന്നായിരുന്നു അശ്വിനെ ചൂണ്ടിയുള്ള ഗാവസ്കറിന്റെ വാക്കുകള്‍. 

അവസാന ടെസ്റ്റില്‍ നാല് വിക്കറ്റുകളാണ് അശ്വിന്‍ നേടിയത്. പൂജാരയാവട്ടെ ആദ്യ ഇന്നിങ്‌സില്‍ 23 റണ്‍സിനും രണ്ടാം ഇന്നിങ്‌സില്‍ 49 റണ്‍സിനും പുറത്തായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com