അനുഷ്‌ക കുടുംബത്തോടൊപ്പം ഇറ്റലിയിലേക്ക് പറന്നു? വിവാഹം അഡ്‌ലെയ്ഡില്‍ വെച്ച് നടത്താന്‍ കോഹ് ലിക്ക് ഓസീസിന്റെ ക്ഷണം

മിസിസ് വിരാട് കോഹ് ലിയായിട്ടായിരിക്കുമോ അനുഷ്‌ക രാജ്യത്തേക്ക് മടങ്ങി വരിക എന്നാണ് ആരാധകരുടെ ഇപ്പോഴത്തെ ചോദ്യം
അനുഷ്‌ക കുടുംബത്തോടൊപ്പം ഇറ്റലിയിലേക്ക് പറന്നു? വിവാഹം അഡ്‌ലെയ്ഡില്‍ വെച്ച് നടത്താന്‍ കോഹ് ലിക്ക് ഓസീസിന്റെ ക്ഷണം

മുംബൈ: മുംബൈ വിമാനത്താവളത്തില്‍ നിന്നും കുടുംബത്തോടൊപ്പം പറന്ന് ബോളിവുഡ് താരം  അനുഷ്‌ക ശര്‍മ. എവിടേക്കാണ് അനുഷ്‌കയും കുടുംബവും യാത്ര തിരിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. മിസിസ് വിരാട് കോഹ് ലിയായിട്ടായിരിക്കുമോ അനുഷ്‌ക രാജ്യത്തേക്ക് മടങ്ങി വരിക എന്നാണ് ആരാധകരുടെ ഇപ്പോഴത്തെ ചോദ്യം.

അതിനിടെ കോഹ് ലിക്ക് ഓസ്‌ട്രേലിയയില്‍ നിന്നും ഒരു ക്ഷണമുണ്ട്. കോഹ് ലിക്ക് പ്രിയപ്പെട്ട വിദേശ പിച്ചുകളില്‍ ഒന്നായ ഓസ്‌ട്രേലിയയിലെ ഓവലില്‍ വെച്ച് വിവാഹം നടത്താമെന്ന ക്ഷണമാണ് അഡ്‌ലെയ്ഡ് ഓവല്‍ സ്റ്റേഡിയം  മാനേജ്‌മെന്റ് അറിയിക്കുന്നത്. 

അഡ്‌ലെയ്ഡില്‍ മികച്ച റെക്കോര്‍ഡുകളുള്ള കോഹ് ലിക്ക് അവിടെ വെച്ച് അനുഷ്‌കയെ വിവാഹം കഴിക്കാന്‍ സാധിക്കുന്നു എന്നതിനേക്കാള്‍ സന്തോഷം മറ്റെന്തിന് നല്‍കാന്‍ സാധിക്കുമെന്നും സ്‌റ്റേഡിയം മാനേജ്‌മെന്റ് അധികൃതര്‍ ചോദിക്കുന്നു. 

അഡ്‌ലെയ്ഡിലായിരുന്നു തന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറി കോഹ് ലി നേടിയത്. ട്വിന്റി20യിലെ കോഹ് ലിയുടെ ഉയര്‍ന്ന സ്‌കോറായ 90 റണ്‍സ് പിറന്നിരിക്കുന്നതും ഇവിടെ നിന്നുതന്നെ. എട്ട് തവണ അഡ്‌ലെയ്ഡില്‍ കോഹ് ലി ബാറ്റ് ചെയ്തതില്‍ നിന്നും 89 എന്ന ശരാശരിയില്‍ 624 റണ്‍സാണ് കോഹ് ലി അടിച്ചുകൂട്ടിയിരിക്കുന്നത്.

വിരാട്-അനുഷ്‌ക വിവാഹവുമായി ബന്ധപ്പെട്ട് നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുകയാണെങ്കില്‍ ഇറ്റലിയിലേക്കായിരുന്നിരിക്കും  കഴിഞ്ഞ രാത്രി ഇവര്‍ പുറപ്പെട്ടിട്ടുണ്ടാവുക. ഡിസംബര്‍ രണ്ടാം വാരത്തോടെ ഇറ്റലിയില്‍ വെച്ച് ഇരുവരുടേയും വിവാഹം ഉണ്ടാകുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. 

എന്നാല്‍ അഭ്യൂഹങ്ങള്‍ തള്ളിയ അനുഷ്‌കയോട് അടുത്ത വൃത്തങ്ങള്‍, തെറ്റായ വാര്‍ത്തകളാണ് പരക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു. ഇറ്റലിയിലേക്കുള്ളത് വെക്കേഷന്‍ യാത്ര മാത്രമാണെന്നും റിപ്പോട്ടുകളുണ്ട്. 

എന്നാല്‍ ഡിസംബര്‍ 10നും 12നും ഇടയില്‍ ഇരുവരും വിവാഹിതരാകുമെന്നും, ഈ മാസം അവസാനത്തോടെ മുംബൈയില്‍ വിവാഹ സത്കാരം നടത്തുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. 

റെക്കോര്‍ഡ് കാണികളെ നിരത്തി അഡ്‌ലെയ്ഡ് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. രണ്ടാം ആഷസ് ടെസ്റ്റിനായി 146 വര്‍ഷം പഴക്കമുള്ള സ്റ്റേഡിയത്തിലേക്കെത്തിയത് 2 ലക്ഷം കാണികളായിരുന്നു. ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് പുറമെ അഡ്‌ലെയ്ഡ് ആഘോഷങ്ങള്‍ക്ക് ഉതകുന്ന രീതിയില്‍ കൂടിയാണ് പുതുക്കി പണിതിരിക്കുന്നത്. 

സ്റ്റേഡിയത്തിലെ വെഡ്ഡിങ് ഹാളില്‍ നിന്നാല്‍ ഹാളോവ്ഡ് ടര്‍ഫ്, സെന്റ്: പീറ്റേഴ്‌സ് കത്തീഡ്രല്‍, അഡ്‌ലെയ്ഡ് നഗരം എന്നിവ അതിഥികള്‍ക്ക് കണ്ട് ആസ്വദിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com