കൂടുതല്‍ പേര്‍ തിരഞ്ഞത് ആരെ? ധോണിയും ശ്രീശാന്തും മിതാലിയുമുള്ള ലിസ്റ്റിലെ ഒന്നാമന്‍ ആര്? 

ഈ വര്‍ഷം ഏറ്റവുമധികം ആളുകള്‍ തിരഞ്ഞ കായികതാരം ആരെന്ന് കണ്ടെത്തിയിരിക്കുകയാണ് യാഹൂ
കൂടുതല്‍ പേര്‍ തിരഞ്ഞത് ആരെ? ധോണിയും ശ്രീശാന്തും മിതാലിയുമുള്ള ലിസ്റ്റിലെ ഒന്നാമന്‍ ആര്? 

ഈ വര്‍ഷം ഏറ്റവുമധികം ആളുകള്‍ തിരഞ്ഞ കായികതാരം ആരെന്ന് കണ്ടെത്തിയിരിക്കുകയാണ് യാഹൂ. ഏകദിനത്തിലും ട്വന്റി ട്വന്റിയിലും ലോകത്തിലെ മികച്ച കളിക്കാരനായി വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലി തന്നെയാണ് പട്ടികയിലെ ഒന്നാമന്‍. ഏറ്റവുമധികം ആളുകള്‍ തിരഞ്ഞ ഇന്ത്യക്കാരുടെ പട്ടികയില്‍ അഞ്ചാമതെത്താനും കൊഹ്ലിക്ക് കഴിഞ്ഞു. ഈ ലിസ്റ്റില്‍ ആദ്യ സ്ഥാനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ്.

ഈ വര്‍ഷം ഇതിനോടകം ടെസ്റ്റ് ക്രിക്കറ്റില്‍ 1059റണ്‍സ്സും ഏകദിനത്തില്‍ 1,460 റണ്‍സ്സും നേടിയ കൊഹ്ലി നിരവധി റെക്കോര്‍ഡും സ്വന്തം പേരില്‍ കുറിച്ചിരുന്നു. ഡല്‍ഹിയില്‍ നടന്ന ഇന്ത്യ ശ്രീലങ്ക ടെസ്റ്റ് സീരിസ് വിജയിച്ചതോടെ തുടര്‍ച്ചയായി 9 ടെസ്റ്റ് മത്സരങ്ങളില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചെന്ന ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിംഗിന്റെ റെക്കോര്‍ഡിന് ഒപ്പമെത്താനും കൊഹ്ലിക്ക് കഴിഞ്ഞിരുന്നു. മൂന്ന് ഇരട്ട സെഞ്ചറി ഉള്‍പ്പെടെ 11 സെഞ്ച്വറികളാണ് ഇന്ത്യന്‍ നായകന് നേടാന്‍ സാധിച്ചത്. 

കഴിഞ്ഞ വര്‍ഷം പി വി സിന്ദുവും, സാക്ഷി മാലിക്കും, ദീപാ കര്‍മാകറും നിറഞ്ഞുനിന്ന ലിസ്റ്റില്‍ ഈ വര്‍ഷം താരമായത് കൊഹ്ലിയാണ്. കൊഹ്ലിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തുള്ളത് മറ്റാരുമല്ല ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് നായകന്‍ എംഎസ് ധോണി തന്നെ. ഈ വര്‍ഷം മൂന്ന് സൂപ്പര്‍ സീരീസ് കീരീടങ്ങള്‍ നേടിയ പിവി സിന്ദുവാണ് ലിസ്റ്റില്‍ മൂന്നാമത്. സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളില്‍ പ്രതികരിച്ചത് ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനെ യാഹുവിന്റെ പട്ടികയില്‍ ഏറ്റവുമധികം ആളുകള്‍ തിരഞ്ഞ നാലാമത്തെ കായികതാരമാക്കി. 

വനിതാ ക്രിക്കറ്റ് താരങ്ങളായ മിതാലി രാജും ഹര്‍മന്‍പ്രീത്തും ആറും ഏഴും സ്ഥാനങ്ങളിലെത്തിയ ലിസ്റ്റില്‍ അഞ്ചാമതുള്ളത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രിയാണ്. എസ് ശ്രീശാന്ത്, റോബിന്‍ ഉത്തപ്പ, ഇര്‍ഫാന്‍ പഠാന്‍ എന്നിവര്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഉണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com