ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ ടീം വസന്തം വിരിയിക്കും; കോഹ് ലിയേയും സംഘത്തേയും വിശ്വസിക്കാന്‍ ദ്രാവിഡ്‌

സ്വന്തം മണ്ണില്‍ വെച്ച്‌ ദക്ഷിണാഫ്രിക്കയെ അടിയറവ് പറയിക്കാന്‍ കരുത്തുണ്ട് ഇന്ത്യന്‍ സംഘത്തിന്
ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ ടീം വസന്തം വിരിയിക്കും; കോഹ് ലിയേയും സംഘത്തേയും വിശ്വസിക്കാന്‍ ദ്രാവിഡ്‌

ദക്ഷിണാഫ്രിക്കയില്‍ ആദ്യ പരമ്പര ജയം നേടാന്‍ പ്രാപ്തമായ ടീമാണ് ഇന്ത്യക്കിപ്പോഴുള്ളതെന്ന് മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡ്. കോഹ് ലിയിലും സംഘത്തിലും വിശ്വാസമര്‍പ്പിക്കാനാണ് രാഹുല്‍ ദ്രാവിഡ് പറയുന്നത്. 

സ്വന്തം മണ്ണില്‍ വെച്ച്‌ ദക്ഷിണാഫ്രിക്കയെ അടിയറവ് പറയിക്കാന്‍ കരുത്തുണ്ട് ഇന്ത്യന്‍ സംഘത്തിന്. ക്വാളിറ്റി പേസര്‍മാരും, സ്പിന്നര്‍മാരും, അവര്‍ക്ക് തക്ക പിന്തുണ നല്‍കാന്‍ ശേഷിയുള്ള ഹര്‍ദിക് പാണ്ഡ്യ എന്നിവരുമാണ് ഇന്ത്യന്‍ സംഘത്തിലുള്ളതെന്ന് ദ്രാവിഡ് ചൂണ്ടിക്കാട്ടുന്നു. 

ദക്ഷിണാഫ്രിക്കയില്‍ സാഹചര്യങ്ങളെ മുതലെടുക്കാന്‍ സാധിക്കണം. ദക്ഷിണാഫ്രിക്കയില്‍ എത്തുന്ന ലോക ഒന്നാം നമ്പര്‍ ടീമിന് ഒരു സന്നാഹ മത്സരം മാത്രമാണ് കളിക്കാനാവുക. ഇതിലൂടെ ദക്ഷിണാഫ്രിക്കന്‍ സാഹചര്യങ്ങളോടും പച്ചപ്പിനോടും ഇണങ്ങാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കാകണം. 

മൂന്ന് ടെസ്റ്റുകളാണ് ദക്ഷിണാഫ്രിക്കയില്‍ കോഹ് ലിയും സംഘവും കളിക്കുക. ജൂണ്‍ അഞ്ചിന് പരമ്പര ആരംഭിക്കും. ഒന്‍പത് പരമ്പരകള്‍ തുടര്‍ച്ചയായി ജയിച്ച ഇന്ത്യയുടെ  വിദേശ മണ്ണിലെ  പ്രകടനമാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. സച്ചിനും ദ്രാവിഡും ഗാംഗുലിയും ഉള്‍പ്പെട്ട പടയ്ക്ക് നേടാന്‍ കഴിയാതെ പോയത് കോഹ് ലിയും സംഘവും നേടുമോയെന്നാണ് ആരാധകരുടെ കാത്തിരിപ്പ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com