ബാലന്‍ ദി ഓര്‍ ക്രിസ്റ്റ്യാനോയ്ക്ക്; ഇനി ഒപ്പത്തിനൊപ്പം!

മെസിക്ക് പുറമേ നെയ്മര്‍, ലുക, ബഫോണ്‍ എന്നിവരാണ് ടോപ് ഫൈവില്‍ എത്തിയത്
ബാലന്‍ ദി ഓര്‍ ക്രിസ്റ്റ്യാനോയ്ക്ക്; ഇനി ഒപ്പത്തിനൊപ്പം!

സമകാലിക ചരിത്രത്തിലെ ഫുട്‌ബോള്‍ ഇതിഹാസങ്ങളില്‍ പിന്നിലല്ലെന്ന് തെളിയിച്ച് തന്റെ അഞ്ചാം ബാലന്‍ ദി ഓര്‍ ഏറ്റുവാങ്ങി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ആറാം വട്ടം ബാലന്‍ ദി ഓര്‍ സ്വന്തം കൈകളില്‍ വാങ്ങി ഫുട്‌ബോള്‍ ലോകത്തെ മേധാവിത്വം ഉറപ്പിക്കാമെന്ന ഫുട്‌ബോള്‍ മിശിഹായുടെ ആരാധകരുടെ പ്രതീക്ഷകള്‍ കെടുത്തിയായിരുന്നു റോണോയുടെ മുന്നേറ്റം. 

കഴിഞ്ഞ സീസണിലെ അവസാന സമയങ്ങളില്‍ നടത്തിയ മികച്ച പ്രകടനം ക്രിസ്റ്റ്യാനോയ്ക്ക് ബാലന്‍ ദി ഓര്‍ നേടിക്കൊടുക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പുതിയ സീസണില്‍, ബാഴ്‌സയേയും അര്‍ജന്റീനയേയും സ്വയം ചുമലിലേറ്റി മികച്ച കളി പുറത്തെടുക്കുന്ന മെസിക്കായിരിക്കും ഫ്രഞ്ച് പുരസ്‌കാരം ലഭിക്കുക എന്നും വിലയിരുത്തലുകള്‍ ഉയര്‍ന്നിരുന്നു. 

മെസിക്ക് പുറമേ നെയ്മര്‍, ലുക, ബഫോണ്‍ എന്നിവരാണ് ടോപ് ഫൈവില്‍ എത്തിയത്. ഇതോടെ അഞ്ച് വീതം ബാലന്‍ ദി ഓര്‍ സ്വന്തമാക്കി മെസിയും ക്രിസ്റ്റിയാനോയും ഒപ്പത്തിനൊപ്പമെത്തി. 2009 മുതല്‍ ക്രിസ്റ്റ്യാനോ, മെസി എന്നീ പേരുകളില്‍ ഊന്നിയായിരുന്നു ബാലന്‍ ദി ഓര്‍ ചര്‍ച്ചകള്‍. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മെസി, ക്രിസ്റ്റ്യാനോ എന്നല്ലാതെ മറ്റൊരു പേര് ബാലന്‍ ദി ഓറില്‍ കുറിക്കപ്പെട്ടിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com