അജയ് ജഡേജയാക്കിയതില്‍ കലിപ്പിട്ട് രവീന്ദ്ര ജഡേജ; അത്രയ്ക്ക് അഹങ്കാരം വേണ്ടെന്ന് ആരാധകര്‍

ജഡേജയുടെ കലിപ്പിനെ ഫോളോവേഴ്‌സ് കൈകാര്യം ചെയ്തതോടെ ഓള്‍ റൗണ്ടര്‍ക്ക് വീണ്ടും ക്ഷീണമായി
അജയ് ജഡേജയാക്കിയതില്‍ കലിപ്പിട്ട് രവീന്ദ്ര ജഡേജ; അത്രയ്ക്ക് അഹങ്കാരം വേണ്ടെന്ന് ആരാധകര്‍

ഒന്‍പത് വര്‍ഷമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി കളിക്കുന്നു. എന്നിട്ടും ഒരാള്‍ അടുത്തെത്തി, നന്നായി ബൗള്‍ ചെയ്തു അജയ് എന്നാണ് എന്നെ നോക്കി പറഞ്ഞത്.കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു. 

മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ നീല കുപ്പായത്തില്‍ നിറഞ്ഞു നില്‍ക്കുന്ന താരമായിട്ടും ജഡേജയുടെ പേര് തെറ്റിച്ച് പറഞ്ഞതിലുള്ള കലിപ്പിലാണ് താരം. എന്നാല്‍ ജഡേജയുടെ കലിപ്പിനെ ഫോളോവേഴ്‌സ് കൈകാര്യം ചെയ്തതോടെ ഓള്‍ റൗണ്ടര്‍ക്ക് വീണ്ടും ക്ഷീണമായി. 

9 വര്‍ഷമായി ഇദ്ദേഹം കളിക്കുന്നത് എനിക്കറിയില്ല. 2013 മുതലാണ് എന്റെ ശ്രദ്ധയിലേക്കെത്തിയതെന്നായിരുന്നു ട്വിറ്ററിലൂടെ ജഡേജയ്ക്ക് ലഭിച്ച ഒരു മറുപടി. ഈ ട്വീറ്റിലൂടെ നിങ്ങള്‍ക്ക് ഒരു വിഭാഗം ആരാധകരെ നഷ്ടപ്പെട്ടുവെന്നായിരുന്നു രവീന്ദ്ര ജഡേജയ്ക്ക് ലഭിച്ച മറ്റൊരു മറുപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com