മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങളെ ശാരീരികമായി കൈകാര്യം ചെയ്ത് മൗറിഞ്ഞോ; സിറ്റി-യുനൈറ്റഡ് താരങ്ങള്‍ തമ്മില്‍ അടിപിടി

ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ യുനൈറ്റഡിനെതിരെ 2-1നായിരുന്നു സിറ്റിയുടെ ജയം
മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങളെ ശാരീരികമായി കൈകാര്യം ചെയ്ത് മൗറിഞ്ഞോ; സിറ്റി-യുനൈറ്റഡ് താരങ്ങള്‍ തമ്മില്‍ അടിപിടി

ലണ്ടന്‍: കളിക്കളത്തിന് പുറത്ത് മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങളെ ശാരീരികമായി കൈകാര്യം ചെയ്ത് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മാനേജര്‍ ജോസ് മൗറിഞ്ഞോ. യൂനൈറ്റഡിനെതിരായ ജയം മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങള്‍ ആഘോഷിക്കുന്നതിന് ഇടയിലേക്കെത്തിയായിരുന്നു മൗറിഞ്ഞോ താരങ്ങളുമായി കൈയ്യാങ്കളിയില്‍ ഏര്‍പ്പെട്ടത്. 

ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ യുനൈറ്റഡിനെതിരെ 2-1നായിരുന്നു സിറ്റിയുടെ ജയം. കളിക്ക് ശേഷം സിറ്റി താരങ്ങളുടെ ഡ്രസിങ് റൂമിലേക്ക് എത്തി മൗറിഞ്ഞോ ശബ്ദമുയര്‍ത്തിയുള്ള അവരുടെ ആഘോഷങ്ങളെ ചൊല്ലി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട. 

സിറ്റി ഗോള്‍കീപ്പറായ എഡേഴ്‌സനുമായി ആദ്യം വാക്കു തര്‍ക്കം ആരംഭിച്ച മൗറിഞ്ഞോയുടെ തലയിലേക്ക് സിറ്റി താരങ്ങള്‍ പാലും വെള്ളവും ഒഴിച്ചതായുമാണ് റിപ്പോര്‍ട്ട. പ്ലാസ്റ്റിക് ബോട്ടില്‍ വെച്ച് മൗറിഞ്ഞോയുടെ  തലയ്ക്കടിച്ചതായുമാണ് സൂചന. 

ഇരു ടീമുകളുടേയും ഭാഗമായ താരങ്ങളും മറ്റ് അംഗങ്ങളും കയ്യാങ്കളിയില്‍ ഏര്‍പ്പെട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്കെത്തേണ്ടി വന്നു. മാഞ്ചസ്റ്റര്‍ സിറ്റി ടീമിന്റെ ബാക്ക് സ്റ്റാഫായ മികെല്‍ അര്‍തെറ്റ എന്നയാളുടെ കണ്ണിന് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. 

സംഘര്‍ഷത്തിന് പിന്നാലെ മൗറിഞ്ഞോ പ്രസ് കോണ്‍ഫറന്‍സും അഭിമുഖങ്ങളും അനുവദിച്ചെങ്കിലും ഡ്രസിങ് റൂമിലുണ്ടായ സംഭവങ്ങളെ കുറിച്ച് പ്രതികരിച്ചിരുന്നില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com