12 സിക്‌സുകള്‍, 13 ഫോറുകള്‍, മൊഹാലിയില്‍ രോഹിതിന് മൂന്നാം ഡബിള്‍

പന്ത്രണ്ട് സിക്‌സുകളുടെ അകമ്പടിയോടെയായിരുന്നു സെഞ്ചുറി.  ബൗണ്ടറി ലൈന്‍ കടത്തിയ 13 ഫോറുകളും ഇന്നിംഗ്‌സിന്റെ മാറ്റുകൂട്ടുന്നു
 12 സിക്‌സുകള്‍, 13 ഫോറുകള്‍, മൊഹാലിയില്‍ രോഹിതിന് മൂന്നാം ഡബിള്‍

മൊഹാലി: ശ്രീലങ്കക്ക് എതിരെയുളള രണ്ടാം ഏകദിന മത്സരത്തില്‍ വീണ്ടും ചരിത്രം കുറിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. മൂന്നാം ഇരട്ട സെഞ്ചുറി നേട്ടമാണ് രോഹിത് ശര്‍മ്മ തന്റെ പേരില്‍ ചേര്‍ത്തത്.   150 പന്തിലാണ് രോഹിത് ശര്‍മ്മ സെഞ്ചുറി തികച്ചത്. പന്ത്രണ്ട് സിക്‌സുകളുടെ അകമ്പടിയോടെയായിരുന്നു സെഞ്ചുറി.  ബൗണ്ടറി ലൈന്‍ കടത്തിയ 13 ഫോറുകളും ഇന്നിംഗ്‌സിന്റെ മാറ്റുകൂട്ടുന്നു.  191 ല്‍ ബൗണ്ടറി ലൈനിന് മുകളില്‍ കൂടി സിക്‌സര്‍ പറത്തി 197 ല്‍ എത്തിയ രോഹിത് ശര്‍മ്മ നിമിഷങ്ങള്‍ക്കകം 200 തികയ്ക്കുകയായിരുന്നു. ഓപ്പണിങ് ബാറ്റ്‌സ്മാനായി ഇറങ്ങിയ രോഹിത് ശര്‍മ്മയക്ക് ശിഖര്‍ ധവാനും, ശ്രേയസ് അയ്യരും മികച്ച പിന്തുണയാണ് നല്‍കിയത്. 

ഒന്നിലധികം തവണ ഇരട്ട സെഞ്ചുറി നേടിയ ക്രിക്കറ്റ് താരമെന്ന ഖ്യാതിയ്ക്ക് രോഹിത് ശര്‍മ്മ ഉടമയാണ്. 2014ല്‍ ശ്രീലങ്കയ്ക്ക് എതിരെ തന്നെ 264 റണ്‍സ് അടിച്ച് ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോഡ് രോഹിത് ശര്‍മ്മ തന്റേ പേരില്‍ ചേര്‍ത്തിരുന്നു. ഓസ്‌ട്രേലിയ്ക്ക് എതിരെയാണ് രണ്ടാമത്തെ ഇരട്ട സെഞ്ചുറി നേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com