നെയ്മര്‍ റയലുമായി കരാര്‍ ഒപ്പിടാന്‍ സാധ്യതയുണ്ടെന്ന് ഇനിയെസ്റ്റ; ശത്രുക്കളുടെ അടുത്തേക്കുള്ള പോക്ക് ഉള്‍ക്കൊള്ളാനാകില്ല

നെയ്മറുമായി റയല്‍ കരാര്‍ ഒപ്പിടുവാനുള്ള സാധ്യതയെ തള്ളിക്കളയാന്‍ സാധിക്കില്ലെന്നാണ് മുന്‍ ബാഴ്‌സ താരം ആന്ദ്രെ ഇനിയെസ്റ്റ പറയുന്നത്
നെയ്മര്‍ റയലുമായി കരാര്‍ ഒപ്പിടാന്‍ സാധ്യതയുണ്ടെന്ന് ഇനിയെസ്റ്റ; ശത്രുക്കളുടെ അടുത്തേക്കുള്ള പോക്ക് ഉള്‍ക്കൊള്ളാനാകില്ല

പിഎസ്ജിയിലെത്തിയ നെയ്മറില്‍ അധിക കാലം അവിടെ തുടരില്ലെന്ന് വാര്‍ത്തകള്‍ ശക്തിപ്പെട്ടു വരികയാണ്. റയല്‍ മാഡ്രിഡിലേക്കായിരിക്കും നെയ്മര്‍ ഇനി ചേക്കേറുക എന്ന അഭ്യൂഹങ്ങള്‍ ഫുട്‌ബോള്‍ ലോകത്തിന് മുകളില്‍ പറന്നു നടക്കുന്നുമുണ്ട്. നെയ്മറുമായി റയല്‍ കരാര്‍ ഒപ്പിടുവാനുള്ള സാധ്യതയെ തള്ളിക്കളയാന്‍ സാധിക്കില്ലെന്നാണ് മുന്‍ ബാഴ്‌സ താരം ആന്ദ്രെ ഇനിയെസ്റ്റ പറയുന്നത്. 

റയലുമായി നെയ്മര്‍ ധാരണയിലെത്താനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് പറയുന്ന ഇനിയെസ്റ്റ, നെയ്മറിന്റെ റയലിലേക്കുള്ള പോക്കിനെ താന്‍ ഒരിക്കലും പിന്തുണയ്ക്കില്ലെന്നും വ്യക്തമാക്കുന്നു. ബാഴ്‌സയില്‍ സഹതാരമായിരുന്ന നെയ്മര്‍ തങ്ങളുടെ മുഖ്യ എതിരാളികളായിരുന്നു റയലിലേക്ക് പോവുകയാണെങ്കില്‍ അത് തന്നെ വല്ലാതെ നിരാശപ്പെടുത്തുന്ന ഒന്നാകുമെന്ന് സ്‌പെയിന്‍ താരം പറയുന്നു. 

ഫുട്‌ബോള്‍ ലോകത്ത് ഏത് നിമിഷവും എന്തും സംഭവിക്കാം. ഒരുക്കലും സംഭവിക്കില്ലെന്ന് കരുതുന്നത് സംഭവിച്ച് നമ്മള്‍ കണ്ടിട്ടുണ്ട്. ബാഴ്‌സയ്ക്കായി മത്സരങ്ങള്‍ ജയിപ്പിക്കാന്‍ മുന്നില്‍ നിന്ന താരമാണ് നെയ്മര്‍. കളിക്കളത്തിലെ ശത്രുതകള്‍ക്ക് ശക്തി പകരുകയാണ് നെയ്മറും ചെയ്തിട്ടുള്ളത്. അങ്ങിനെയുള്ള ഒരാള്‍ റയലിലേക്ക് പോവുക എന്നത് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് ഇനിയെസ്റ്റ ചൂണ്ടിക്കാണിക്കുന്നു. 

198 മില്യണ്‍ യൂറോ എന്ന ലോകത്തെ ഞെട്ടിക്കുന്ന തുകയ്ക്ക് പിഎസ്ജിയിലേക്ക് ചേക്കേറിയ നെയ്മറിന് പക്ഷേ അവിടെ പ്രശ്‌നങ്ങളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പിഎസ്ജിയില്‍ തനിക്ക് പ്രശ്‌നങ്ങളില്ലെന്ന് നെയ്മര്‍ പറയുന്നുണ്ടെങ്കിലും ടീമിനുള്ളിലെ അസ്വാര്യസ്യങ്ങള്‍ നെയ്മരെ ഉടന്‍ പിഎസ്ജി വിടാന്‍ പ്രേരിപ്പിച്ചേക്കുമെന്നാണ് വിലയിരുത്തലുകള്‍. 

റയലിലേക്ക് നെയ്മര്‍ പോയേക്കാം എന്ന സാധ്യതകള്‍ക്ക് ശക്തി പകര്‍ന്നായിരുന്നു ബ്രസീലിയന്‍ സ്‌ട്രൈക്കറുടെ പിതാവിന്റെ പ്രതികരണവും. 

ലിവര്‍പൂള്‍ സ്‌ട്രൈക്കര്‍ കുട്ടിഞ്ഞോയുടേയും, പാല്‍മിറാസ് പ്രതിരോധ നിരക്കാരന്‍ യെറി മിനയുടേയും വരവ് ബാഴ്‌സയ്ക്ക് ശക്തി പകരുമെന്നും ഇനിയെസ്റ്റ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com