സെവാഗിന്റെ വിക്കറ്റില്‍ അഫ്രീദിക്ക് ഹാട്രിക്; ആദ്യ ടി ടെന്‍ മത്സരത്തില്‍ റെക്കോഡ് നേട്ടവുമായി മുന്‍ പാക് താരം

സെവാഗിന്റെ വിക്കറ്റില്‍ അഫ്രീദിക്ക് ഹാട്രിക്; ആദ്യ ടി ടെന്‍ മത്സരത്തില്‍ റെക്കോഡ് നേട്ടവുമായി മുന്‍ പാക് താരം

ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വിരേന്ദ്ര സെവാഗിനെ പുറത്താക്കിയാണ് മുന്‍ പാക്കിസ്ഥാന്‍ ഓള്‍റൈണ്ടര്‍ റെക്കോഡ് സ്വന്തമാക്കിയത്

എതിരാളികളുടെ മുനയൊടിക്കുന്ന രീതിയിലാണ് പാക്കിസ്ഥാന്‍ ബൗളര്‍ ഷാഹിദ് അഫ്രീദി പന്തെറിയുന്നത്. 37 ാം വയസില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും അദ്ദേഹം കളിക്കുന്ന കളികളിലെല്ലാം അഫ്രീദി എന്ന പേര് ഉയര്‍ന്നു നില്‍ക്കും. ആദ്യമായി നടന്ന ടി ടെന്‍ ലീഗിലെ ഉദ്ഘാടന മത്സരത്തില്‍ തന്നെ ഹാട്രിക് സ്വന്തമാക്കിയിരിക്കുകയാണ് അഫ്രീദി. ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വിരേന്ദ്ര സെവാഗിനെ പുറത്താക്കിയാണ് മുന്‍ പാക്കിസ്ഥാന്‍ ഓള്‍റൈണ്ടര്‍ റെക്കോഡ് സ്വന്തമാക്കിയത്. 

പത്ത് ഓവര്‍ മാത്രമുള്ള ടി ടെന്‍ മത്സരങ്ങള്‍ ഷാര്‍ജയില്‍ വെച്ചാണ് നടക്കുന്നത്. പക്ടൂണ്‍സിന്റെ നായകനായ അഫ്രീദി ദക്ഷിണാഫ്രിക്കന്‍ താരം റിലീ റൊസ്സൗവ്, വെസ്റ്റ് ഇന്‍ഡീസ് താരം ഡി.ജെ. ബ്രാവോ എന്നിവരെയാണ് തന്റെ വിക്കറ്റില്‍ കുടുക്കിയത്. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ സെവാഗിന്റെ വിക്കറ്റിലാണ് അഫ്രീദി ഹാട്രിക് ചൂടിയത്. അഫ്രീദിയുടെ ഹാഡ്രിക് മികവില്‍ സെവാഗിന്റെ ടീം മറാത്ത അറേബ്യന്‍സ് തകര്‍ന്നടിഞ്ഞു. 25 റണ്‍സിനാണ് അഫ്രീദിക്ക് മുന്നില്‍ സെവാഗ് അടിയറവ് പറഞ്ഞത്. 

ഷാഹിദിന്റെ ഹാട്രിക്കോടെ അഞ്ചിന് 45 എന്ന നിലയിലായ അറേബ്യന്‍സിനെ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ അലക്‌സ് ഹെയില്‍സാണ് മെച്ചപ്പെട്ട സ്‌കോറിലേക്കെത്തിച്ചത്. എന്നാല്‍ അഫ്രീദിയുടെ ടീം ഉയര്‍ത്തിയ നാലിന് 121 എന്ന സ്‌കോര്‍ മറികടക്കാന്‍ അറേബ്യന്‍സിനായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com