ആറ് ബോളും സിക്‌സര്‍ പറത്തി രവീന്ദ്ര ജഡേജയുടെ വെടിക്കെട്ട്; നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരന്‍

ജഡേജയുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ ബലത്തില്‍ ജാംനഗര്‍ 121 റണ്‍സിന് കളി ജയിച്ചു
ആറ് ബോളും സിക്‌സര്‍ പറത്തി രവീന്ദ്ര ജഡേജയുടെ വെടിക്കെട്ട്; നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരന്‍

ആറ് ബോളില്‍ ആറ് സിക്‌സുകള്‍ പറത്തി ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അല്ലായിരുന്നു ജഡേജയുടെ വെടിക്കെട്ട്. 

വെള്ളിയാഴ്ച നടന്ന ഇന്റര്‍ ഡിസ്ട്രിക്റ്റ് ട്വിന്റി20 ടൂര്‍ണമെന്റില്‍ ഓപ്പണറായി ഇറങ്ങി 69 ബോളില്‍ 154 റണ്‍സാണ് ജഡേജ അടിച്ചു കൂട്ടിയത്. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ അമ്രേലിക്കെതിരെ ജാംനഗറിന് വേണ്ടിയായിരുന്നു ജഡേജയുടെ കിടിലന്‍ പെര്‍ഫോമന്‍സ്. 

ജഡേജയുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ ബലത്തില്‍ ജാംനഗര്‍ 121 റണ്‍സിന് കളി ജയിച്ചു. മത്സരത്തിന്റെ പതിനഞ്ചാം ഓവറിലെ എല്ലാ ബോളുകളും ജഡേജ ബൗണ്ടറി ലൈനിന് മുകളിലൂടെ പറത്തുകയായിരുന്നു. യുവരാജിനും, രവിശാസ്ത്രിക്കും ശേഷം ആറ് ബോളും സിക്‌സര്‍ പറത്തുന്ന ഇന്ത്യന്‍ താരമായി ജഡേജ. 

1985ല്‍ രഞ്ജി ട്രോഫി മത്സരത്തിലായിരുന്നു ശാസ്ത്രി ആറ് ബോളുകളും അടിച്ചു പറത്തിയത്. 1968ല്‍ ഗാരിഫീല്‍ഡ് സോബേഴ്‌സ്‌ എന്ന  കളിക്കാരനായിരുന്നു ആദ്യമായി  ഓവറിലെ ആറ് ബോളും അതിര്‍ത്തിക്ക് മുകളിലൂടെ പറത്തിയത്. നോട്ടിങ്ഹാംഷെയറിന് വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലായിരുന്നു അദ്ദേഹത്തിന്റെ  പ്രകടനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com