'ദേശസ്‌നേഹം ഇല്ലാത്ത കൊഹ് ലിയുടെ അടുത്ത സിക്‌സിന് രാജ്യസ്‌നേഹിയായ എംഎല്‍എയുടെ പേരിടണം'; ട്രോളുമായി പ്രമുഖര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ് ലിയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മ്മയും രാജ്യസ്‌നേഹമില്ലാത്തവരാണെന്ന് പറഞ്ഞ ബിജെപി എംഎല്‍എയെ ട്രോളി പ്രമുഖര്‍
'ദേശസ്‌നേഹം ഇല്ലാത്ത കൊഹ് ലിയുടെ അടുത്ത സിക്‌സിന് രാജ്യസ്‌നേഹിയായ എംഎല്‍എയുടെ പേരിടണം'; ട്രോളുമായി പ്രമുഖര്‍

രാജ്യത്തിന് പുറത്തുപോയി വിവാഹം കഴിച്ചതിനാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ് ലിയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മ്മയും രാജ്യസ്‌നേഹമില്ലാത്തവരാണെന്ന് പറഞ്ഞ ബിജെപി എംഎല്‍എയെ ട്രോളി പ്രമുഖര്‍ രംഗത്ത്. രാജ്യസ്‌നേഹമില്ലാത്ത കൊഹ് ലി അടിക്കുന്ന സിക്‌സിന് രാജ്യസ്‌നേഹിയായ എംഎല്‍എയുടെ പേര് ഇടണമെന്നാണ് സിനിമ സംവിധായകനായ ഷൂജിത് സിര്‍കാര്‍ ട്വീറ്റ് ചെയ്തു. 

അദ്ദേഹത്തിന്റെ ട്വീറ്റ് അനുരാഗ് കശ്യപ് റീ ട്വീറ്റ് ചെയ്യുകയും ചെയ്തു. ബിജെപി നേതാവിന്റെ ഇടുങ്ങിയ ചിന്താഗതിയെ ചോദ്യം ചെയ്യുകയാണ് ടിവി താരമായ കരണ്‍വീര്‍ ബൊഹ്‌റ. ഇത്തരത്തിലുള്ള കാര്യങ്ങള്‍ പറഞ്ഞതുകൊണ്ട് നിങ്ങള്‍ക്ക് എന്ത് ലഭിക്കാനാണെന്നും കരണ്‍വീര്‍ ചോദിച്ചു. നിങ്ങള്‍ സംസാരിക്കുന്ന മൈക്ക് ഇംഗ്ലീഷുകാരന്‍ കണ്ടുപിടിച്ചതാണെന്നും അതിനാല്‍ നിങ്ങളും രാജ്യസ്‌നേഹം ഇല്ലാത്തവനാണോയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കൊമേഡിയന്‍ വിര്‍ ദാസും ഇതിനെതിരേ രംഗത്തെത്തി. എംഎല്‍എമാര്‍ എന്ത് പൊട്ടത്തരം പറഞ്ഞാലും വാര്‍ത്ത ചാനലുകള്‍ അത് ഏറ്റെടുത്ത് പണമുണ്ടാക്കും. ഇതാണ് പുതിയ നിയമമെന്നും അദ്ദേഹം പറഞ്ഞു. 

മധ്യപ്രദേശ് എംഎല്‍എ ആയ പന്നലാല്‍ ഷക്യയാണ് നവദമ്പതിമാരുടെ രാജ്യസ്‌നേഹത്തില്‍ സംശയം പ്രകടിപ്പിച്ചത്. രാമന്‍ വിവാഹം കഴിച്ച സ്ഥലം ഉപേക്ഷിച്ച് മറ്റൊരു സ്ഥലത്തെ വിവാഹവേദിയാക്കിയതാണ് എംഎല്‍എയെ പ്രകോപിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com