ഐഎസ്എല്ലിലെ മറ്റൊരു ടീം വന്‍ ഓഫറുകളുമായി സമീപിച്ചിരുന്നു : ബ്ലാസ്റ്റേഴ്‌സ് താരം വെസ് ബ്രൗണിന്റെ വെളിപ്പെടുത്തല്‍

ഐഎസ്എല്ലിലെ മറ്റൊരു ടീം വന്‍ ഓഫറുകളുമായി സമീപിച്ചിരുന്നു : ബ്ലാസ്റ്റേഴ്‌സ് താരം വെസ് ബ്രൗണിന്റെ വെളിപ്പെടുത്തല്‍

ബെര്‍ബെറ്റോവിനെ വര്‍ഷങ്ങളായി അറിയാം.  പോള്‍ റചുബ്കയെയും, റെനെ മ്യൂലന്‍സ്റ്റൈനെയും നേരത്തെ പരിചയമുണ്ട്

കൊച്ചി : കേരള ബ്ലാസ്റ്റേഴ്‌സ് നിരയിലെ പ്രമുഖ താരമാണ് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം വെസ് ബ്രൗണ്‍. കഴിഞ്ഞ മല്‍സരങ്ങളിലെല്ലാം ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനങ്ങളില്‍ ബ്രൗണിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. ബ്ലാസ്റ്റേഴ്‌സിലെ അവിഭാജ്യ ഘടകമായ ബ്രൗണ്‍, ഐഎസ്എല്ലിലെ മറ്റൊരു ടീം വന്‍ ഓഫറുകളുമായി സമീപിച്ചിരുന്നെന്ന് വ്യക്തമാക്കി. ഇഎസ്പിഎന് നല്‍കിയ അഭിമുഖത്തിലാണ് ബ്രൗണിന്റെ വെളിപ്പെടുത്തല്‍. 

ഇന്ത്യയില്‍ നിന്ന് എനിക്ക് നിരവധി ഓഫറുകളാണ് ലഭിച്ചത്. അമര്‍ തൊമര്‍ കൊല്‍ക്കത്ത ടീം കോച്ച് ടെഡി ഷെറിംഗ്ഹാം ടീമിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ കേരള ബ്ലാസ്‌റ്റേഴ്‌സില്‍ ചേരുന്നതാണ് നല്ലതെന്നു തോന്നി. വെസ് ബ്രൗണ്‍ പറഞ്ഞു.

ബെര്‍ബെറ്റോവിനെ വര്‍ഷങ്ങളായി അറിയാം, ഗോള്‍ കീപ്പര്‍ പോള്‍ റചുബ്കയെയും, പരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റൈനെയും നേരത്തെ പരിചയമുണ്ട്. മികച്ച പരിശീലകനാണ് റെനെ. ഇതെല്ലം കണക്കിലെടുത്ത് ബ്ലാസ്‌റ്റേഴ്‌സില്‍ ചേരാന്‍ തീരുമാനിക്കുകയായിരുന്നു. ഇനിയും കൂടുതല്‍ കാലം ഫുട്‌ബോളില്‍ തുടരണമെന്നാണ് ആഗ്രഹമെന്നും ബ്രൗണ്‍ കൂട്ടിച്ചേര്‍ത്തു.

പരുക്ക് മൂലം സീസണിന്റെ തുടക്കത്തില്‍ പുറത്തിരുന്ന വെസ് ബ്രൗണ്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഡിഫെന്‍സിവ് മിഡ്ഫീല്‍ഡര്‍ സ്ഥാനത്താണ് കളിച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി 362 മല്‍സരങ്ങളില്‍ ബ്രൗണ്‍ ബൂട്ട് കെട്ടിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com