ത്രിപ്പിള്‍ സെഞ്ചുറിയോ? ഏകദിനത്തില്‍ ഇനി പിറക്കുക 400 എന്ന് കപില്‍ ദേവ്‌

പുതുതലമുറ ക്രിക്കറ്റ് മുന്നോട്ടു കുതിക്കുമ്പോള്‍ 400 മുകളില്‍ റണ്‍സ് അടിച്ചു കൂട്ടുന്നത് യാഥാര്‍ത്യമാകുമെന്നാണ് കപില്‍ ദേവ് പറയുന്നത്
ത്രിപ്പിള്‍ സെഞ്ചുറിയോ? ഏകദിനത്തില്‍ ഇനി പിറക്കുക 400 എന്ന് കപില്‍ ദേവ്‌

ഏകദിനത്തില്‍ 400 റണ്‍സിന് മുകളിലേക്ക് ബാറ്റ്‌സമാന്‍മാര്‍ വ്യക്തിഗത സ്‌കോര്‍ ഉയര്‍ത്തുന്ന കാലം വിദൂരമല്ലെന്ന് ഇന്ത്യന്‍ മുന്‍ നായകന്‍ കപില്‍ ദേവ്. ക്രിക്കറ്റ് കളിക്കാരുടെ ചിന്തയില്‍ വന്നിരിക്കുന്ന മാറ്റമാണ് ഇപ്പോള്‍ ക്രിക്കറ്റില്‍ പ്രതിഫലിക്കുന്നത്. പുതുതലമുറ ക്രിക്കറ്റ് മുന്നോട്ടു കുതിക്കുമ്പോള്‍ 400 മുകളില്‍ റണ്‍സ് അടിച്ചു കൂട്ടുന്നത് യാഥാര്‍ത്യമാകുമെന്നാണ് കപില്‍ ദേവ് പറയുന്നത്. 

35 ബോളില്‍ സെഞ്ചുറി തികയ്ക്കുക എന്നത് ഞാന്‍ കളിക്കുന്ന സമയം കളിക്കാരുടെ ചിന്തയില്‍ പോലും ഉടലെടുത്തിരുന്നില്ല. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ക്വാളിറ്റിയാണ് ഇവിടെ കാണാനാവുന്നത്. ഏകദിനത്തില്‍ ട്രിപ്പിള്‍ സെഞ്ചുറിയടുന്ന കാലം വരുമോ എന്ന ചോദ്യത്തിന്, ട്രിപ്പിള്‍ സെഞ്ചുറിയില്‍ അത് ഒതുങ്ങില്ല. കളിയോട് കൂടുതല്‍ ഇണങ്ങി ചേരുന്നതോടെ 400 കടക്കാന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കഴിയുമെന്ന് കപില്‍ ദേവ് പറയുന്നു. 

1980കളില്‍ ടെസ്റ്റ് മത്സരത്തില്‍ ഒരു ദിവസം 280 റണ്‍സ് സ്‌കോര്‍ ചെയ്യാനാണ് ടീമുകള്‍ ശ്രമിക്കുക. ഇന്നാണെങ്കില്‍ 20 ഓവറില്‍ ആ 280 റണ്‍സ് പിറക്കുമെന്നും കപില്‍ ചൂണ്ടിക്കാട്ടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com