14 വര്‍ഷങ്ങള്‍ക്ക് ശേഷം ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കി വിശ്വനാഥന്‍ ആനന്ദ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th December 2017 11:53 AM |
Last Updated: 29th December 2017 11:54 AM | A+A A- |

ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സ് ഉള്‍പ്പെടെയുള്ളവരെ പരാജയപ്പെടുത്തി റിയാദില്‍ നടന്ന ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് ജേതാവായി. മൂന്ന് സമനിലയ്ക്ക് ശേഷം ടൈബ്രേക്കറിലേക്ക് നീങ്ങിയ കളിയില്‍ ടൈബ്രേക്കറിലെ ആദ്യ രണ്ടു ഗെയ്മുകളും സ്വന്തമാക്കിയാണ് ആനന്ദ് കീരീടം സ്വന്തമാക്കിയത്. 10.5 പോയിന്റാണ് ആനന്ദിന് നേടാന്‍ കഴിഞ്ഞത്.
15 റൗണ്ട് നീണ്ട ചാമ്പ്യന്‍ഷിപ്പില്‍ ഓന്‍പതാം റൗണ്ടിലാണ് ആനന്ദും കാള്‍സും നേര്‍ക്കുനേര്‍ വന്നത്. 34 നീക്കങ്ങള്‍ കൊണ്ടാണ് ആനന്ദ് കാള്‍സിനെ കീഴ്‌പ്പെടുത്തിയത്. ടൈ ബ്രേക്കറില്‍ ആനന്ദ് റഷ്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ വഌദിമിര്‍ ഫെഡോസീവിനെ തോല്‍പ്പിച്ചു. റഷ്യയുടെ തന്നെ ഇയാന്‍ നെപോം നിയാച്ച്ടിക്ക് മൂന്നാം സ്ഥാനം നേടിയപ്പോള്‍ കാള്‍സണ്‍ അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടിവന്നു. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആനന്ദ് ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പ് പട്ടം തിരിച്ചുപിടിക്കുന്നത്.