ഭര്‍ത്താവ് ഷോയ്ബിനും പാക് താരങ്ങള്‍ക്കുമൊപ്പം ഒഴിവുസമയം ചെലവിട്ട് സാനിയ മിര്‍സ 

പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരമായ ഭര്‍ത്താവ് ഷോയ്ബ് മാലിക്കിനൊപ്പം ലാഹോറില്‍ പാക്ക് ക്രിക്കറ്റ് താരങ്ങളെയും സെലിബ്രിറ്റികളെ സന്ദര്‍ശിക്കുന്നതിന്റെ തിരക്കിലാണ് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ
ഭര്‍ത്താവ് ഷോയ്ബിനും പാക് താരങ്ങള്‍ക്കുമൊപ്പം ഒഴിവുസമയം ചെലവിട്ട് സാനിയ മിര്‍സ 

പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരമായ ഭര്‍ത്താവ് ഷോയ്ബ് മാലിക്കിനൊപ്പം ലാഹോറില്‍ പാക്ക് ക്രിക്കറ്റ് താരങ്ങളെയും സെലിബ്രിറ്റികളെ സന്ദര്‍ശിക്കുന്നതിന്റെ തിരക്കിലാണ് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പരിക്കിനെതുടര്‍ന്ന് ഒഴിവാക്കപ്പെട്ടതിന്റെ നിരാശയൊന്നും ലാഹോറില്‍ ഭര്‍ത്താവിനൊപ്പം കറങ്ങുമ്പോള്‍ സാനിയയുടെ മുഖത്തില്ല.

ന്യൂസിലന്‍ഡിനെതിരെയുള്ള ഏകദിന, ട്വന്റി ട്വന്റി പരമ്പരകള്‍ക്കായി പാക്കിസ്ഥാന്‍ ടീം യാത്രതിരിക്കുന്നതിന് മുമ്പ് മുഹമ്മദ് ഹഫീസ് ടീം അംഗങ്ങള്‍ക്കായി ഒരുക്കിയ വിരുന്നില്‍ ഷോയ്ബും സാനിയയും ഒന്നിച്ചെത്തുകയായിരുന്നു. വിരുന്നിന്റെ ദൃശ്യങ്ങള്‍ മുഹമ്മദ് ഹഫീസ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്. 

ഇതിനുപുറമേ ഭര്‍ത്താവുമൊത്ത് പാക്കിസ്ഥാന്‍ സെലിബ്രിറ്റികള്‍ക്കൊപ്പം കറങ്ങാനും സാനിയ സമയം കണ്ടെത്തിയിരിന്നു. ഈ സന്ദര്‍ശനവേളയില്‍ ഷോയ്ബ് പകര്‍ത്തിയ ദൃശ്യങ്ങളും ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. ഷോയ്ബിന്റെ അമ്മയ്‌ക്കൊപ്പമുള്ള ഇരുവരുടെയും ചിത്രങ്ങളും ട്വിറ്ററില്‍ കാണാന്‍ കഴിയും. 

ഇന്ത്യയും പാക്കിസ്ഥാനം തമ്മില്‍ നയതന്ത്ര പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴും കായിക താരങ്ങള്‍ക്കിടയിലെ സൗഹൃദാന്തരീക്ഷം അശ്വാസം നല്‍കുന്നതാണെന്ന തരത്തിലുള്ള കമന്റുകളാണ് ചിത്രങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com