കഴിഞ്ഞ കളികള്‍ മറന്നേക്കൂ, 2018 എന്റേതായിരിക്കുമെന്ന് രഹാനേ

ജീവിതത്തിലായാലും ക്രിക്കറ്റിലായാലും അങ്ങിനെ പോസിറ്റീവ് ഫീല്‍ തനിക്കുണ്ടാവുകയാണെങ്കില്‍ കാര്യങ്ങള്‍ ശുഭകരമായി നടക്കുകയാണ് ചെയ്യാറ്.
കഴിഞ്ഞ കളികള്‍ മറന്നേക്കൂ, 2018 എന്റേതായിരിക്കുമെന്ന് രഹാനേ

ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കുള്ള ടീമില്‍ രഹാനയെ ഉള്‍പ്പെടുത്തിയതിനെതിരെ പല കോണുകളില്‍ നിന്നും അതൃപ്തി ഉയര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ കളിയെല്ലാം മാറ്റിവെച്ചേക്കു, 2018 എന്റേതായിരിക്കുമെന്നാണ് ഇന്ത്യന്‍ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ അജങ്ക്യ രഹാനെ പറയുന്നത്.

ദക്ഷിണാഫ്രിക്കന്‍ പര്യടനം ഉള്‍പ്പെടെ കോഹ് ലിക്കും സംഘത്തിനും മുന്നില്‍ വെല്ലുവിളി ഉയര്‍ത്തുന്ന വിദേശ പരമ്പരകള്‍ മുന്നില്‍ നില്‍ക്കവെയാണ് 2018ല്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കുമെന്ന രഹാനെ പറയുന്നത്. 2018 എന്റേതായിരിക്കും എന്നാണ് എന്റെ മനസ് എന്നോട് പറയുന്നത്. ജീവിതത്തിലായാലും ക്രിക്കറ്റിലായാലും അങ്ങിനെ പോസിറ്റീവ് ഫീല്‍ തനിക്കുണ്ടാവുകയാണെങ്കില്‍ കാര്യങ്ങള്‍ ശുഭകരമായി നടക്കുകയാണ് ചെയ്യാറ്. 

വെല്ലുവിളികള്‍ ഒരുപാട് മുന്നില്‍ വരുന്ന വര്‍ഷമാണ് 2018. ഇപ്പോള്‍  ശ്രദ്ധ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ആണ്. മികച്ച കളി പുറത്തെടുക്കുക എന്നതാണ് എന്റെ ലക്ഷ്യം. എല്ലാ ദിവസവും വ്യത്യസ്തത നിറഞ്ഞതാണ്. എല്ലാ കളിയും ഒരേപോലെയല്ലെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക നല്‍കിയ അഭിമുഖത്തില്‍ രഹാനെ പറയുന്നു. 

2017ലെ 11 ടെസ്റ്റുകളില്‍ നിന്നും 554 റണ്‍സാണ് രഹാനേയ്ക്ക് നേടാനായത്. 34.62ല്‍ താഴെയാണ് രഹാനേയുടെ ബാറ്റിങ് ശരാശരി. മൂന്ന് അര്‍ധ ശതകങ്ങള്‍ 2017ല്‍ നേടിയപ്പോള്‍ ഒരു തവണ മാത്രമാണ് നൂറക്കം കടക്കാന്‍ രഹാനേയ്ക്ക് സാധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com