ജൂനിയര്‍ കൈഫ് ഇവിടെ വരവറിയിക്കുന്നുണ്ട്; സച്ചിനെ കവറിലൂടെ പറത്തി കൈഫിന്റെ മകന്‍

ബൗളറുടെ റോളിലേക്ക് സച്ചിന്‍ എത്തുന്നതും ആരാധകര്‍ക്ക് കൗതുകവും ആവേശവുമായിരുന്നു
ജൂനിയര്‍ കൈഫ് ഇവിടെ വരവറിയിക്കുന്നുണ്ട്; സച്ചിനെ കവറിലൂടെ പറത്തി കൈഫിന്റെ മകന്‍

രണ്ട് ദശാബ്ദം ക്രിക്കറ്റ് ലോകത്ത് നിറഞ്ഞു നിന്നിരുന്ന സച്ചിന്‍ തെണ്ടുല്‍ക്കറുടെ ബാറ്റിങ് മാത്രമായിരുന്നില്ല ആരാധകര്‍ക്ക് പ്രിയപ്പെട്ടത്. ബൗളറുടെ റോളിലേക്ക് സച്ചിന്‍ എത്തുന്നതും ആരാധകര്‍ക്ക് കൗതുകവും ആവേശവുമായിരുന്നു. ലെഗ് സ്പിന്നും, ഓഫ് സ്പിന്നും, ചില സമയങ്ങളില്‍ ഗൂഗ്ലിയും പുറത്തെടുത്ത ബാറ്റ്‌സ്മാന്‍മാരെ കുഴയ്ക്കാന്‍ പാര്‍ട് ടൈം ബൗളറായ സച്ചിന് കഴിഞ്ഞിരുന്നു.  

എന്നാല്‍ കഴിഞ്ഞ ദിവസം നമ്മുടെ ബ്ലാസ്റ്റര്‍ മാസ്റ്ററെ ഒരു കുരുന്ന് കവറിലൂടെ പറപ്പിക്കുകയായിരുന്നു. അത് മറ്റാരുമായിരുന്നില്ല, വളരെ കാലം ഇന്ത്യന്‍ മധ്യനിരയിലെ സ്ഥിര സാന്നിധ്യമായിരുന്ന മുഹമ്മദ് കൈഫിന്റെ മകനാണ് സച്ചിനെ മനോഹരമായി കവറിലൂടെ അടിച്ചു പറത്തിയത്. 

കൈഫിന്റെ മകന്‍ കബീറിന്റെ ബാറ്റിങ്ങാകട്ടെ ആരാധകരുമായി പങ്കുവെച്ചത് സച്ചിന്‍ തന്നെയാണ്. ബൗളങ്ങ് മെഷിനെയാണ് കബീര്‍ നേരിടുന്നത്. വീഡിയോയില്‍ സച്ചിന്‍ ബൗള്‍ ചെയ്യുന്നതായുള്ള ദൃശ്യവും. എന്നാല്‍ മാസ്റ്റര്‍ ബ്ലാസ്റ്ററെ ആയാസ രഹിതമായി തന്നെ കബീര്‍ നേരിട്ടു. 

സച്ചിന്റെ ട്വീറ്റിന് മറുപടിയുമായി കൈഫുമെത്തി. നെറ്റ്‌സില്‍ സച്ചിനെ നേരിടുക എന്നത് തനിക്ക് കടുപ്പമേറിയതായിരുന്നു എന്ന് കൈഫ് പറയുന്നു. സച്ചിന്റെ ലെഗ് സ്പിന്നും, ഓഫ് സ്പിന്നും, കട്ടറുമെല്ലാം എന്നെ കുഴക്കിയിരുന്നു. എന്നാല്‍ എന്റെ മകന്‍ കബീര്‍ നിങ്ങളുടെ ബൗളിങ്ങിനെ വളരെ നന്നായി നേരിടുന്നതായാണ് തോന്നുന്നതെന്നും കൈഫ് ട്വിറ്ററില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com