സാഞ്ചസിനെ കളിക്കളത്തില്‍ അവഗണിച്ച് ആഴ്‌സണല്‍ താരങ്ങള്‍; ഇനിയും കടിച്ചു തൂങ്ങുന്നതെന്തിനെന്ന് ആരാധകര്‍

സഹതാരങ്ങള്‍ പ്രകടിപ്പിക്കുന്ന അതൃപ്തിയിലും അവഗണനയിലും സാഞ്ചസ് ഇത്ര ആശ്ചര്യം പ്രകടിപ്പിക്കേണ്ടതില്ലെന്നാണ് ആരാധകരുടെ പ്രതികരണം
സാഞ്ചസിനെ കളിക്കളത്തില്‍ അവഗണിച്ച് ആഴ്‌സണല്‍ താരങ്ങള്‍; ഇനിയും കടിച്ചു തൂങ്ങുന്നതെന്തിനെന്ന് ആരാധകര്‍

അലക്‌സിസ് സാഞ്ചസിനോടുള്ള എതിര്‍പ്പ് കളിക്കളത്തില്‍ തന്നെ വ്യക്തമാക്കി ആഴ്‌സണല്‍ താരങ്ങള്‍. വ്യാഴാഴ്ച ആഴ്‌സണലിന്റെ രണ്ടാം ഗോള്‍ അടിച്ച സാഞ്ചസിനൊപ്പം ഗോള്‍ ആഘോഷം പങ്കിടാതെയായിരുന്നു അടുത്ത സീസണില്‍ സാഞ്ചസ് ആഴ്‌സണലില്‍ ഉണ്ടാവരുത് എന്ന നിലപാട് ടീം അംഗങ്ങള്‍ വ്യക്തമാക്കിയത്. 

എന്നാല്‍ സഹതാരങ്ങള്‍ പ്രകടിപ്പിക്കുന്ന അതൃപ്തിയിലും അവഗണനയിലും സാഞ്ചസ് ഇത്ര ആശ്ചര്യം പ്രകടിപ്പിക്കേണ്ടതില്ലെന്നാണ് ആരാധകരുടെ പ്രതികരണം. ഇതിന് മുന്‍പേ തന്നെ സാഞ്ചസിനോടുള്ള നിലപാട് താരങ്ങള്‍ കളിക്കളത്തില്‍ പ്രകടിപ്പിച്ചത് സാഞ്ചസ് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു എന്നാണ് ആഴ്‌സണല്‍ സ്‌ട്രൈക്കര്‍ക്ക് നേരെ ഉയരുന്ന വിമര്‍ശനം. 

പന്ത് കൈവശം വയ്ക്കുന്നതില്‍ സാഞ്ചസിന്റെ പരാജയം ചൂണ്ടിക്കാട്ടി ജാക് വെല്‍ഷര്‍ സാഞ്ചസിനോട് കൊമ്പുകോര്‍ക്കാന്‍ എത്തിയിരുന്നതായാണ് സൂചന. കഴിഞ്ഞ ട്രാന്‍സ്ഫര്‍ വിപണിയില്‍ തന്നെ സാഞ്ചസിനെ ടീമില്‍ നിന്നും ഒഴിവാക്കേണ്ടതായിരുന്നു എന്ന് വിലയിരുത്തുന്നവരാണ് ടീമില്‍ അധികവും. അടുത്ത ട്രാന്‍സ്ഫര്‍ വിപണിയില്‍ സാഞ്ചസിനെ ആഴ്‌സണല്‍ ഒഴിവാക്കും എന്നതിന്റെ സൂചന കൂടിയായിരുന്നു കഴിഞ്ഞ ദിവസം കളിക്കളത്തില്‍ കണ്ടത്. 

ടീമിന്റെ പ്രകടനത്തെ സാഞ്ചസിന്റെ സാന്നിധ്യം മോശമാക്കുമോ എന്ന ഭയം വെങ്ങറേയും പിടികൂടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സീസണ്‍ അവസാനത്തോടെ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ചേക്കേറാനാണ് സാഞ്ചസ് ലക്ഷ്യം വയ്ക്കുന്നത്. പരിശീലനത്തിന് ഇടയിലും, കളിക്കിടയിലും സാഞ്ചസിന്റെ ഭാഗത്ത് നിന്നുമുണ്ടായ മാറ്റമാണ് ടീം അംഗങ്ങള്‍ക്കും സ്റ്റാഫിനും ഇടയില്‍ അതൃപ്തി സൃഷ്ടിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com