സൈനയുമായുള്ള ശത്രുത ഇല്ലാതാവുന്നില്ല; കോര്‍ട്ടിന് പുറത്തുള്ള പോരിനെ കുറിച്ച് പറഞ്ഞ് സിന്ധു

സിന്ധു-സൈന പോര് കായിക ലോകത്ത് പ്രചരിക്കുന്നുണ്ടെങ്കിലും അതിനെ കുറിച്ച് പ്രതികരിക്കാന്‍ ഇരു താരങ്ങളും തയ്യാറായിരുന്നില്ല
സൈനയുമായുള്ള ശത്രുത ഇല്ലാതാവുന്നില്ല; കോര്‍ട്ടിന് പുറത്തുള്ള പോരിനെ കുറിച്ച് പറഞ്ഞ് സിന്ധു

ഇന്ത്യയുടെ പെണ്‍കരുത്താണ് സൈനയും സിന്ധുവും. രാജ്യത്തിന് അഭിമാനിക്കാന്‍ ഒട്ടനവധി നിമിഷങ്ങള്‍ ഇരുവരും ഒരുക്കിയിട്ടുണ്ട്. എന്നാല്‍ സിന്ധുവും, സൈനയും തമ്മിലുള്ള സൗഹൃദം എങ്ങിനെയാണ് എന്ന് ആര്‍ക്കും വ്യക്തമായ ധാരണയില്ല. ഇപ്പോള്‍ സിന്ധു തന്നെ പറയുന്ന സൈനയുമായുള്ള സൗഹൃദത്തെ കുറിച്ച്. 

ഞങ്ങള്‍ സുഹൃത്തുക്കളാണ്. പക്ഷേ ഹായ്, ബൈ എന്നിവയില്‍ അത് ഒതുങ്ങുന്നു. ഒരുമിച്ചിരുന്ന് സംസാരിക്കാനുള്ള സമയം ഞങ്ങള്‍ക്കില്ലെന്ന് സിന്ധു പറയുന്നു. സിന്ധു-സൈന പോര് കായിക ലോകത്ത് പ്രചരിക്കുന്നുണ്ടെങ്കിലും അതിനെ കുറിച്ച് പ്രതികരിക്കാന്‍ ഇരു താരങ്ങളും തയ്യാറായിരുന്നില്ല. 

ഞങ്ങള്‍ തമ്മില്‍ ശത്രുതയുണ്ട്. എന്നാലത് വലിയ സംഭവം അല്ല. മത്സരത്തിന് ഇടയില്‍ കായിക താരങ്ങള്‍ പ്രകടിപ്പിക്കുന്ന മത്സരാവേശത്തെ ശത്രുതയായി വ്യാഖ്യാനിക്കപ്പെടുകയാണെന്നും സിന്ധു പറയുന്നു. 

സൈനയുമായി കളിക്കുമ്പോള്‍ ആ വൈര്യം ഉള്ളിലുണ്ടാകും. കളിക്കുമ്പോള്‍ ജയിക്കാന്‍ വേണ്ടിയാണ് ഇരുവരും കളിക്കുന്നത്, ജയിക്കുന്നതിന് വേണ്ടിയുള്ള വൈര്യമാണ് അവിടെയുണ്ടാകുന്നത്. അത് മത്സരത്തില്‍ ഗുണം ചെയ്യുമെന്നും സിന്ധു പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com