ടെസ്റ്റ് ക്രിക്കറ്റിലെ ബാഹുബലി സ്മിത്ത് തന്നെ; ചരിത്രത്തിലേക്കുള്ള യാത്രയിലാണ് ഓസീസ് നായകന്‍

ഇത് തുടര്‍ച്ചയായ നാലാം തവണയാണ് സ്മിത്ത് കലണ്ടര്‍ വര്‍ഷത്തെ റണ്‍സ് നേട്ടം ആയിരത്തിന് മുകളില്‍ കൊണ്ടുവരുന്നത്
ടെസ്റ്റ് ക്രിക്കറ്റിലെ ബാഹുബലി സ്മിത്ത് തന്നെ; ചരിത്രത്തിലേക്കുള്ള യാത്രയിലാണ് ഓസീസ് നായകന്‍

ടെസ്റ്റ് ക്രിക്കറ്റില്‍  ഒന്നാമന്‍ താന്‍ തന്നെയെന്ന് തെളിയിച്ചായിരുന്നു നാലാം ആഷസ് ടെസ്റ്റ് സ്മിത്ത് സമനിലയില്‍ അവസാനിപ്പിച്ചത്. ആഷസ് സീരിസിലെ മൂന്നാം സെഞ്ചുറിയായിരുന്നു മെല്‍ബണില്‍ സ്മിത്തിന്റേത്. 102 റണ്‍സ് നേടി പുറത്താവാതെ നിന്ന സ്മിത്തിന്റെ ഇന്നിങ്‌സ് ചരിത്രത്തിലേക്കുള്ളത് കൂടിയാണ്. 

തുടര്‍ച്ചയായി മെല്‍ബണില്‍ നാല് ടെസ്റ്റുകളില്‍ സെഞ്ചുറി നേടുന്നുവെന്ന ഇതിഹാസ താരം ഡോണ്‍ ബ്രാഡ്മാന്റെ റെക്കോര്‍ഡിന് ഒപ്പമെത്തി സ്മിത്ത്. പക്ഷേ സ്മിത്തിന്റെ മുന്നേറ്റം അവിടെ തീര്‍ന്നില്ല. 2017ല്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സുകള്‍ നേടിയിരിക്കുന്നത് ഓസീസ് നായകനാണ്. 76.76 ബാറ്റിങ് ശരാശരിയില്‍ 1,305 റണ്‍സാണ് സ്മിത്ത് അടിച്ചു കൂട്ടിയത്. 

ഇത് തുടര്‍ച്ചയായ നാലാം തവണയാണ് സ്മിത്ത് കലണ്ടര്‍ വര്‍ഷത്തെ റണ്‍സ് നേട്ടം ആയിരത്തിന് മുകളില്‍ കൊണ്ടുവരുന്നത്. മാത്യു ഹെയ്ഡന് ശേഷം ഈ റെക്കോര്‍ഡ് നേടിയിട്ടുള്ളത്  സ്മിത്ത് മാത്രം. ടെസ്റ്റ് ക്രിക്കറ്റില്‍ 70ന് മുകളില്‍ ശരാശരിയില്‍ ആയിരത്തിലധികം റണ്‍സ് നേടുന്ന ഒരേയൊരു ബാറ്റ്‌സ്മാനുമാണ് സ്മിത്ത. 

2014ല്‍ 1,146 റണ്‍സ് 81.85 ബാറ്റിങ് ശരാശരിയിലായിരുന്നു സ്മിത്ത് വാരിക്കൂട്ടിയത്. 2015ല്‍ 1,474 റണ്‍സ് 73.70 ശരാശരിയില്‍. 2016ല്‍ 71.93 ബാറ്റിങ് ശരാശരിയില്‍ 1,079 റണ്‍സായിരുന്നു സ്മിത്തിന്റെ സമ്പാദ്യം. ഒരു കലണ്ടര്‍ വര്‍ഷം ആറ് സെഞ്ചുറികള്‍ ടെസ്റ്റില്‍ നേടുന്ന ഒരേയൊരു ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡില്‍ റിക്കി പോണ്ടിങ്ങിന് ഒപ്പമെത്തി സ്മിത്ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com