പാട്ടും ഡാന്‍സുമായി ദക്ഷിണാഫ്രിക്കയിലും കോഹ് ലിയും സംഘവും; കേപ്ഡൗണിലെ നിരത്തില്‍ പഞ്ചാബി സ്റ്റൈലില്‍

മ്യൂസിക് ബാന്‍ഡ് തീര്‍ക്കുന്ന അലയൊലിക്കൊപ്പം പഞ്ചാബി സ്റ്റൈലിലാണ് ഇരുവരുടേയും ചുവടുകള്‍
പാട്ടും ഡാന്‍സുമായി ദക്ഷിണാഫ്രിക്കയിലും കോഹ് ലിയും സംഘവും; കേപ്ഡൗണിലെ നിരത്തില്‍ പഞ്ചാബി സ്റ്റൈലില്‍

കോഹ് ലിയുടെ വിവാഹാഘോഷത്തില്‍ ആടി തിമിര്‍ത്താണ് ഇന്ത്യന്‍ സംഘം ദക്ഷിണാഫ്രിക്കയിലേക്ക് വണ്ടി കയറിയത്. ദക്ഷിണാഫ്രിക്കയില്‍ എത്തിയിട്ടും ആഘോഷ ലഹരിയില്‍ തന്നെയാണ് നായകനും സംഘവും. 

കേപ്ഡൗണ്‍ നിരത്തിനെ ഉണര്‍ത്തിയുള്ള സംഗീതത്തിനൊത്ത് ചുവടു വയ്ക്കുകയായിരുന്നു കോഹ് ലിയും ധവാനും. മ്യൂസിക് ബാന്‍ഡ് തീര്‍ക്കുന്ന അലയൊലിക്കൊപ്പം പഞ്ചാബി സ്റ്റൈലിലാണ് ഇരുവരുടേയും ചുവടുകള്‍. 

കോഹ് ലിക്കും, ധവാനുമൊരുമിച്ച് കളിക്കുന്ന ധവാന്റെ മകനേയും കാണാം. പരിക്കിനെ തുടര്‍ന്ന ധവാന് ആദ്യ ടെസ്റ്റ് നഷ്ടമാകുമെങ്കിലും അതിന്റെ നിരാശയൊന്നും ചുവടുവയ്ക്കുന്ന ധവാനില്‍ ഇല്ല. നേരത്തെ, കേപ്ഡൗണിലെ മഴയെ തുടര്‍ന്ന ഇന്ത്യന്‍ സംഘത്തിന് പരിശീലനം ഇന്‍ഡോറിലേക്ക് മാറ്റേണ്ടി വന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com