വീണ്ടും ചരിത്രം കുറിച്ച് പി വി സിന്ധു

ആദ്യ അഞ്ചില്‍ ഇടം പിടിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരി യായിരിക്കുകയാണ് സിന്ധു.
pv-sindhu-
pv-sindhu-

ഒളിമ്പിക്‌സില്‍ വെള്ളിമെഡല്‍ നേടി ഇന്ത്യയുടെ അഭിമാനമായ ബാഡ്മിന്റണ്‍ താരം  പി വി സിന്ധു പുതിയ ചരിത്രം കുറിച്ച് മുന്നേറുന്നു. ബിഡബ്ല്യുഎഫ് ലോക റാങ്കിങ്ങില്‍ ആദ്യ അഞ്ചില്‍ ഇടം പിടിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരി യായിരിക്കുകയാണ് സിന്ധു. സെയ്ദ് മോദി ഗ്രാന്റ് പ്രീയില്‍ സ്വര്‍ണ്ണം നേടിയതോടെ ലോക റാങ്കിങ്ങില്‍ അഞ്ചാമതെത്തിയിരിക്കുകയാണ് സിന്ധു. ഈ നേട്ടം ഇടക്കാലത്ത് ഒരു ഇന്ത്യന്‍ താരം കൈ വരിക്കുന്ന മികച്ച നേട്ടമാണ്. ഇതിന് മുന്‍പ് ഈ നേട്ടം കരസ്ഥമാക്കിയിട്ടുള്ളത് സൈനാ നെഹ്‌വാള്‍ മാത്രമാണ്. ഇപ്പോള്‍ സൈന ഒന്‍പതാം സ്ഥാനത്താണ്. 

69399 പൊയിന്റുകളാണ് ഈ ഇരുപത്തിയൊന്നുകാരി തന്റെ പക്കലാക്കിയിട്ടുള്ളത്. റിയോ ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടിയതോടെയാണ് രാജ്യം ഒട്ടാകെ പി വി സിന്ധുവിനെ ശ്രദ്ധിച്ചു തുടങ്ങിയത്. അതിന് മുന്‍പും സിന്ധു നിരവധി മെഡലുകള്‍ നേടിയിട്ടുണ്ട്.  മലേഷ്യന്‍ ഓപ്പണ്‍ കിരീടം, 2013ലെ ഇന്ത്യന്‍ സൂപ്പര്‍ സീരീസില്‍ രണ്ടാം സ്ഥാനം, 2013 നവംബറില്‍ മകാവു ഓപ്പണ്‍ ഗ്രാന്‍പ്രീ ഗോള്‍ഡ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം, ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സിംഗിള്‍സ് വെങ്കലം തുടങ്ങി നേട്ടങ്ങളുടെ ഒരു പരമ്പര തന്നെയുണ്ട് സിന്ധുവിന്റെ പക്കല്‍. അഞ്ചാം സ്ഥാനത്തില്‍ എത്തിയതില്‍ സന്തോഷമുണ്ട്,

ഈ സീസണ്‍  ആരംഭിച്ചപ്പോള്‍ റാങ്കിങ്ങില്‍ പുരോഗതി കൈവരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇപ്പോള്‍ ആദ്യ മൂന്നിലേക്ക് ഈ വര്‍ഷം അലവസാനത്തോടെ എത്താനുള്ള കഠിന പ്രയത്‌നത്തിലാണ് ഞാന്‍. സിന്ധു മാധ്യമങ്ങളോട് പറഞ്ഞു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com