ചാംപ്യന്‍സ് ലീഗ്: ലെസസ്റ്ററിനും പോര്‍ട്ടോയ്ക്കും തോല്‍വി

ലെസസ്റ്ററിന് കടുപ്പം യുവന്റസിന് എളുപ്പം
ചാംപ്യന്‍സ് ലീഗ്: ലെസസ്റ്ററിനും പോര്‍ട്ടോയ്ക്കും തോല്‍വി

സെവിയ്യ:  പ്രീമിയര്‍ ലീഗിലെ നിലവിലെ ചാംപ്യന്‍മാരായ ലെസസ്റ്റര്‍ സിറ്റിക്ക് ചാംപ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ തോല്‍വി. സ്പാനിഷ് ക്ലബ്ബ് സെവിയ്യയോടാണ് ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ലെസസ്റ്ററിന് തോല്‍വി വഴങ്ങിയത്. 
പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ സീസണില്‍ ഗംഭീര പ്രകടനം നടത്തി ഫുട്‌ബോള്‍ ലോകത്തെ അതിശയിപ്പിച്ച് കിരീടം ചൂടിയത്. എന്നാല്‍ ഈ സീസണില്‍ തൊട്ടതെല്ലാം പിഴക്കുന്ന ടീമിന് പ്രീമിയര്‍ ലീഗിലും ഇതുവരെ പച്ചപിടിക്കാന്‍ സാധിച്ചിട്ടില്ല. 
പരിശീലകനായ ക്ലാഡിയോ റെനിയേരിയെ നിരാശനാക്കുന്ന പ്രകടനമാണ് ലെസ്റ്റര്‍ താരങ്ങള്‍ സെവിയ്യക്കെതിരേ പുറത്തെടുത്തത്.  കളിയുടെ എല്ലാ മേഖലയിലും നിരാശപ്പെടുത്തിയ ലെസസ്റ്ററിന്റെ ചാംപ്യന്‍സ് ലീഗ് മോഹങ്ങള്‍ക്ക് ഇനി സ്വന്തം ഗ്രൗണ്ടില്‍ രണ്ടു ഗോളുകള്‍ക്കെങ്കിലും ജയിക്കണം. 
പാബ്ലോ സെറാബിയ,  ജോവാക്കിന്‍ കൊറയ എന്നിവരാണ് സെവിയ്യയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടത്. ചാംപ്യന്‍ ലീഗില്‍ ജാമി വാര്‍ഡി തന്റെ ആദ്യ ഗോള്‍ നേടി ലെസസ്റ്ററിന് എവേ ഗോള്‍ നേടി.


എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസ് പോര്‍ച്ചുഗീസ് ക്ലബ്ബ് പോര്‍ട്ടോയെ തോല്‍പ്പിച്ചത്. 72ാം മിനുട്ടില്‍ മാര്‍ക്കോ പ്യാക്കയും 75ാം മിനുറ്റില്‍ ഡാനി ആല്‍വസും പോര്‍ട്ടോ വല കുലുക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com