ഇവനാര് കീപ്പറോ അതോ സൂപ്പര്‍മാനോ?

വൃദ്ധിമാന്‍ എന്ന സൂപ്പര്‍മാന്‍
ഇവനാര് കീപ്പറോ അതോ സൂപ്പര്‍മാനോ?

പൂനെയില്‍ നടക്കുന്ന ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യ ദിനം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ ക്യാച്ചാണ്. സാഹ കീപ്പറാണോ അതോ സൂപ്പര്‍മാനാണോ എന്നാണ് സാമൂഹ്യ മാധ്യമങ്ങളിലുള്ള ചര്‍ച്ച. ഇത്രെയും മികച്ച ക്യാച്ചുകളൊക്കെ എടുക്കാനറിയുന്ന കീപ്പര്‍മാര്‍ ഇന്ത്യയിലുണ്ടോ എന്നും ചില വിരുതന്‍മാര്‍ ചോദിക്കുന്നു.

എന്തായാലും ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ 81ാം ഓവറിലെ നാലാം പന്തെറിഞ്ഞ ഉമേഷ് യാദവ് പോലും ആശ്ചര്യപ്പെട്ടു പോയി. ഓസീസ് ബാറ്റ്‌സ്മാന്‍ സ്റ്റീവ് ഓ കീഫയ്‌ക്കെറിഞ്ഞ ഷോര്‍ട്ട് വൈഡ് പന്തില്‍ ബാറ്റുരസി പന്ത് സ്ലിപ്പിലേക്ക് പോകുന്നു. ആലോചിച്ചു നിക്കാന്‍ സാഹയ്ക്ക് സമയമില്ലായിരുന്നു. ഒന്നാന്തരം ഒരു ഡൈവ്. വായുവില്‍ ഫുള്‍ സ്‌ട്രെച്ച് ഡൈവ് എന്ന് പറയാം. ലാന്‍ഡ് ചെയ്ത് എണിക്കുമ്പോള്‍ പന്ത് കൈപ്പിടിയിലൊതുക്കിയിരിക്കുന്നു. 

സോഷ്യല്‍ മീഡിയയില്‍ താരത്തിനെ എത്ര പ്രശംസിച്ചിട്ടും ആരാധകര്‍ക്ക് മതിയാകുന്നില്ല. ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്ലിയുടെ അഭിപ്രായത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറാണ് വൃദ്ധിമാന്‍ സാഹയെന്നാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com