മൂന്ന് ഫാക്ടറികളുടെ ഉടമ ഇന്ന് ദരിദ്രന്‍; യോര്‍ക്കര്‍ തെറിപ്പിച്ച സ്റ്റംമ്പ് പോലെ തകര്‍ന്ന ഭൂമ്രയുടെ മുത്തച്ഛന്‍

ആരും ഇതുവരെ അറിയാത്ത ഭൂമ്രയുടെ കഥകളാണ്, ഭൂമ്രയെ കാണണമെന്ന് ആഗ്രഹം മുത്തച്ഛന്‍ സന്തോക് സിങ് ഭൂമ്ര  പറഞ്ഞതോടെ പുറത്തുവരുന്നത്
മൂന്ന് ഫാക്ടറികളുടെ ഉടമ ഇന്ന് ദരിദ്രന്‍; യോര്‍ക്കര്‍ തെറിപ്പിച്ച സ്റ്റംമ്പ് പോലെ തകര്‍ന്ന ഭൂമ്രയുടെ മുത്തച്ഛന്‍

യോര്‍ക്കറുകള്‍ കയ്യിലൊളിപ്പിച്ച, ഇന്ത്യയുടെ വജ്രായുധങ്ങളില്‍ ഒന്നാണ് ജസ്പ്രിത് ഭൂമ്ര. യോര്‍ക്കര്‍ രാജാവാണ് ഭൂമ്രയെങ്കില്‍, ബാറ്റ്‌സ്മാന് ഒരു പഴുതും നല്‍കാതെ വരുന്ന ഇന്‍സ്വിങ് യോര്‍ക്കറുകള്‍ പോലെ ജീവിതം അപ്രതീക്ഷത പ്രഹരങ്ങള്‍ ഏല്‍പ്പിച്ച വ്യക്തിയാണ് ഭൂമ്രയുടെ മുത്തച്ഛന്‍. 

ആരും ഇതുവരെ അറിയാത്ത ഭൂമ്രയുടെ കഥകളാണ്, ഭൂമ്രയെ കാണണമെന്ന് ആഗ്രഹം മുത്തച്ഛന്‍ സന്തോക് സിങ് ഭൂമ്ര  പറഞ്ഞതോടെ പുറത്തുവരുന്നത്. മൂന്ന് ഫാക്ടറികള്‍ക്ക് ഉടമയായിരുന്നു ഒരുകാലത്ത് അദ്ദേഹം. ജസ്പ്രിത് ഭൂമ്രയുടെ അച്ഛനും ഗുജറാത്തിലെ ഈ ഫാക്ടറികള്‍ നോക്കി നടത്തുന്നതിന് സന്തോക് സിങ്ങിനൊപ്പം ഉണ്ടായിരുന്നു. 

എന്നാല്‍ ജസ്പ്രിത് ഭൂമ്രയുടെ അച്ഛന്റെ മരണത്തോടെ കമ്പനികള്‍ ഓരോന്നായി തകരാന്‍ ആരംഭിച്ചു. അച്ഛന്റെ മരണശേഷം അമ്മ ഭൂമ്രയുമായി മറ്റൊരു നാട്ടിലേക്ക് പോയി. ഇപ്പോള്‍ പതിനേഴ് വര്‍ഷമായി മുത്തച്ഛനും, ഭൂമ്രയും തമ്മില്‍ യാതൊരു ബന്ധവും ഇല്ല. 2001ന് ശേഷം ഫാക്ടറികള്‍ തകര്‍ന്നതോടെ ഒരു ഓട്ടോറിക്ഷ വാങ്ങി ജീവിതം തള്ളിനീക്കാനും സന്തോക് സിങ് ശ്രമിച്ചു. എന്നാല്‍ ഇതും പരാജയപ്പെട്ടു. ഇപ്പോള്‍ ദാരിദ്രത്തിന്റെ കൈകളിലാണ് ഭൂമ്രയുടെ മുത്തച്ഛന്റെ ജീവിതം. 

ഭൂമ്രയെ ടിവിയില്‍ കാണുമ്പോഴുള്ള സന്തോഷത്തിന് അതിരില്ലെന്ന് മുത്തച്ഛന്‍ പറയുന്നു. മരിക്കുന്നതിന് മുന്‍പ് അവസാനമായി ഭൂമ്രയെ നേരില്‍ കാണുകയാണ് ഈ എണ്‍പത്തിനാലുകാരന്റെ ഒരേയൊരു ആഗ്രഹം. 

2015-16ലെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തോടെയായിരുന്നു ജസ്പ്രിത് ഭൂമ്ര ടീമിന്റെ അവിഭാജ്യ ഘടകമാകുന്നത്. മുത്തച്ഛന്റെ അടുത്ത് നിന്നും വിട്ടുപോയതിന് ശേഷം ഗുജറാത്തിലെ അഹമ്മദാബാദിലായിരുന്നു ജസ്പ്രിത് ഭൂമ്രയും അമ്മയും കഴിഞ്ഞിരുന്നത്. ഇപ്പോള്‍ ഇരുകുടുംബങ്ങളും ഒന്നിക്കണമെന്നാണ് ഈ മുത്തച്ഛന്റെ ആഗ്രഹം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com