ജീവിതത്തില്‍ പല ഗുഡ്‌ബൈകളും പറഞ്ഞിട്ടുണ്ട്; പക്ഷേ, ഇതുപോലൊരു ഗുഡ്‌ബൈ...

ജീവിതത്തില്‍ പല ഗുഡ്‌ബൈകളും പറഞ്ഞിട്ടുണ്ട്; പക്ഷേ, ഇതുപോലൊരു ഗുഡ്‌ബൈ...

കൊച്ചി: സികെ വിനീത് ഇനി മഞ്ഞക്കുപ്പായക്കാര്‍ക്കു സ്വന്തം. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മലയാളി താരം സികെ വിനീതിനെ നിലനിര്‍ത്താന്‍ കേരള ബ്ലാസ്റ്റേഴ്‌സ് തീരുമാനിച്ചതോടെ ബെംഗളൂരു എഫ്‌സിയോട് വികാരനിര്‍ഭരമായി വിനീത് വിടചൊല്ലി. 

ബെംഗളൂരു എഫ്‌സിയുടെ ജെഴ്‌സിയണിഞ്ഞു ക്ലബ് ലോഗോയില്‍ മുത്തം വെക്കുന്ന ഫോട്ടോയുമായി ബെംഗളരൂ എഫ്‌സി വിടുകയാണെന്ന് വിനീത് ട്വിറ്ററില്‍ പോസ്റ്റു ചെയ്തു. പലവെട്ടം ഗുഡ്‌ബൈ പറഞ്ഞിട്ടുണ്ടെങ്കിലും ഇത്തരത്തിലൊരു ഗുഡ്‌ബൈ ജീവിതത്തില്‍ ആദ്യമായാണ്. മൂന്നര വര്‍ഷം നീലക്കുപ്പായം അണിയാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. നിങ്ങളുടെ എല്ലാം എനിക്കു മിസ് ചെയ്യും എന്നാണ് കുറിപ്പില്‍ പറയുന്നത്.

അതേസമയം, ബെംഗളൂരുവിന് വിനീതിനെ നഷ്ടമാണെങ്കിലും ബ്ലാസ്റ്റേഴ്‌സിനു ഇതു നേട്ടമാണ്. മാത്രമല്ല, സ്വന്തം നാട്ടിലെ ക്ലബ്ബിനുവേണ്ടി കളിക്കുക എന്നതു വിനീതിനും സന്തോഷം. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനെ ഫൈനലില്‍ എത്തിക്കുന്നതിനു മുന്നില്‍ നിന്നു നയിച്ചതു വിനീതായിരുന്നു. തങ്ങളുടെ പ്രിയ താരത്തെ ടീം നിലനിര്‍ത്തിയതില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കും സന്തോഷം. 

ഐഎസ്എല്‍ നാലാം സീസണില്‍ സികെ വിനീതിനെയും മെഹ്താബ് ഹുസൈനെയും കേരള ബ്ലാസ്റ്റേഴ്‌സ് നില നിര്‍ത്തി. ലേലത്തിനു മുമ്പായി രണ്ട് സീനിയര്‍ താരങ്ങളെയും മൂന്ന് അണ്ടര്‍ 21 താരത്തെയും നിലനിര്‍ത്താന്‍ ഓരോ ഫ്രാഞ്ചൈസിക്കും അനുവാദമുണ്ട്.
 
അതേസമയം, മധ്യനിര താരം മെഹ്താബ് ഹുസൈനെയും നിലനിര്‍ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നല്‍, ലേലത്തിനു പോകാനാണ് താല്‍പ്പര്യമെന്ന് മെഹ്താബ് ക്ലബ്ബ് മാനേജ്‌മെന്റിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കരാര്‍ തുകയും കാലാവധിയും വ്യക്തമാക്കിയിട്ടില്ല. സന്ദേശ് ജിങ്കന്‍, റിനോ ആന്റോ എന്നിവരെ ലേലം വഴി ടീമിലെത്തിക്കാമെന്ന് ബ്ലാസ്റ്റേഴ്‌സ് കരുതുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com