ഇന്ത്യന്‍ ഫുട്‌ബോള്‍ കുതിപ്പില്‍ തന്നെ; ഫിഫ റാങ്കിംഗില്‍ ഇന്ത്യ 96മത്

ഇന്ത്യന്‍ ഫുട്‌ബോള്‍ കുതിപ്പില്‍ തന്നെ; ഫിഫ റാങ്കിംഗില്‍ ഇന്ത്യ 96മത്

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ കുതിപ്പില്‍ തന്നെ. ഫിഫയുടെ പുതിയ റാങ്കിംഗില്‍ ഇന്ത്യ 96മത് എത്തി. ഇതിന് മുമ്പ് നേടിയ ഏറ്റവും ഉയര്‍ന്ന രണ്ടാമത് സ്ഥാനത്താണ് ഇന്ത്യ എത്തിയത്. പരിശീലകനായി സ്റ്റീഫന്‍ കോണ്‍സ്റ്റന്റെയ്ന്‍ എത്തിയ ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന റാങ്കാണിത്.

കഴിഞ്ഞ മാസം എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ കിര്‍ഗിസ്ഥാനെ തോല്‍പ്പിതും സൗഹൃദ മത്സരത്തില്‍ നേപ്പാളിനെ പരാജയപ്പെടുത്തിയതുമാണ് റാങ്കിംഗില്‍ നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഇന്ത്യയ്ക്കു സഹായകമായത്. പരിശീലകനായി കോണ്‍സ്റ്റന്റെയ്ന്‍ എത്തിയ സമയത്തു ഇന്ത്യ 171 റാംഗിലായിരുന്നു. നിലവില്‍ ഇന്ത്യയ്ക്കു 341 പോയിന്റാണുള്ളത്. 95മതുള്ള സൈപ്രസുമായി ഏഴു പോയിന്റ് വ്യത്യാസം.

അതേസമയം, കോണ്‍ഫഡറേഷന്‍ കപ്പ് ജേതാക്കളായ ജര്‍മനി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി. ബ്രസീല്‍, അര്‍ജന്റീന എന്നീ ടീമുകളെ പിന്നിലാക്കിയാണ് ജര്‍മനി ഒന്നാമതെത്തിയത്. കോണ്‍ഫഡറേഷന്‍ കപ്പിലെ മൂന്നാം സ്ഥാനം പോര്‍ച്ചുഗലിനും റാങ്കിംഗില്‍ നേട്ടമായി. എട്ടാം സ്ഥാനത്തുണ്ടായിരുന്ന പോര്‍ച്ചുഗല്‍ പുതിയ റാങ്കിംഗില്‍ നാലു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി നാലാം സ്ഥാനത്തായി. അതേസമയം, ചിലിക്കു തിരിച്ചടി നേരിട്ടു. കോണ്‍ഫഡറേഷന്‍ കപ്പില്‍ ഫൈനല്‍ കളിച്ചെങ്കിലും റാങ്കിംഗില്‍ ചിലി ഏഴാം സ്ഥാനത്തേക്കു താഴ്ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com