അണ്ടര്‍ 17 ലോകകപ്പ്: ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്കു എതിരാളി അമേരിക്ക; ബ്രസീല്‍ കൊച്ചിയില്‍ കളിക്കും

അണ്ടര്‍ 17 ലോകകപ്പ്: ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്കു എതിരാളി അമേരിക്ക; ബ്രസീല്‍ കൊച്ചിയില്‍ കളിക്കും

ന്യൂഡെല്‍ഹി: അണ്ടര്‍ 17 ലോകകപ്പില്‍ ആതിഥേയരായ ഇന്ത്യ ആദ്യ മത്സരത്തില്‍ അമേരിക്കയെ നേരിടും. ഒക്ടോബര്‍ ആറിന് ഡെല്‍ഹിയിലാണ് ഇന്ത്യയുടെ ആദ്യ മത്സരം. അതേസമയം, ടൂര്‍ണമെന്റിലെ ഏറ്റവും ഗ്ലാമറസ് ടീമായ ബ്രസീല്‍ കൊച്ചിയില്‍ കളിക്കുമെന്നത് ഉറപ്പായത് മലയാളി ആരാധകര്‍ക്കു ആവേശം നല്‍കും.

ഒക്ടോബര്‍ ഏഴിനും പത്തിനുമാണ് ബ്രസീല്‍ കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തില്‍ മത്സരിക്കുക. നൈജീരിയന്‍ ഇതിഹാസ താരം കാനു, അര്‍ജന്റീന മുന്‍താരം കാംപിയാസോ, ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, ബാഡ്മിന്റണ്‍ താരം പിവി സിന്ധു എന്നിവര്‍ ചേര്‍ന്നാണ് ഡ്രോ നടത്തിയത്.

ഗ്രൂപ്പ് എ-ഇന്ത്യ, അമേരിക്ക, ഘാന, കൊളംബിയ

ഗ്രൂപ്പ് ബി- മാലി, പരാഗ്വ, ന്യൂസിലാന്‍ഡ്, തുര്‍ക്കി

ഗ്രൂപ്പ് സി- ജര്‍മനി, ഇറാന്‍, ഗ്വിനിയ, കോസ്റ്ററിക്ക

ഗ്രൂപ്പ് ഡി- ബ്രസീല്‍, സ്‌പെയിന്‍, കൊറിയ, നൈഗര്‍

ഗ്രൂപ്പ് ഇ-ഫ്രാന്‍സ്, ഹോണ്ടുറാസ്, ജപ്പാന്‍, ന്യൂ കാലഡോണിയ

ഗ്രൂപ്പ് എഫ്-ഇറാഖ്, മെക്‌സിക്കോ, ചിലി, ഇംഗ്ലണ്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com