സച്ചിന്റെ സെഞ്ചുറി റെക്കോര്‍ഡ് തിരുത്തി കോഹ് ലി; ഇന്ത്യയ്ക്ക് പരമ്പര

പരിക്കിന് ശേഷം തിരിച്ചെത്തിയ മൊഹമ്മദ് ഷമിയുടെ മികച്ച ബൗളിങ്ങാണ് വെസ്റ്റ് ഇന്‍ഡീസ് പടയെ 50 ഓവറില്‍ 205 റണ്‍സിന് ഒതുക്കിയത്
സച്ചിന്റെ സെഞ്ചുറി റെക്കോര്‍ഡ് തിരുത്തി കോഹ് ലി; ഇന്ത്യയ്ക്ക് പരമ്പര

നായകന്‍ കോഹ് ലിയുടെ സെഞ്ചുറി മികവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ എകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. അഞ്ചാം ഏകദിനത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. 

പരിക്കിന് ശേഷം തിരിച്ചെത്തിയ മൊഹമ്മദ് ഷമിയുടെ മികച്ച ബൗളിങ്ങാണ് വെസ്റ്റ് ഇന്‍ഡീസ് പടയെ 50 ഓവറില്‍ 205 റണ്‍സിന് ഒതുക്കിയത്. പത്ത് ഓവറില്‍ 48 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് ഷമി വീഴ്ത്തിയത്. ഷമിക്ക് പിന്തുണയുമായി പന്തെറിഞ്ഞ ഉമേഷ് യാദവും മൂന്ന് വിക്കറ്റ് നേടി. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി കോഹ് ലിയും അജിങ്ക്യ റഹാനെയും ക്രീസില്‍ നിലയുറപ്പിച്ച് കളിച്ചതോടെ ഇന്ത്യ അനായാസ ജയത്തിലേക്കെത്തി. 111 റണ്‍സ് നേടി കോഹ് ലി പുറത്താകാതെ നിന്നു. 

115 ബോളുകള്‍ നേരിട്ട കോഹ് ലി 12 ഫോറുകളുടേയും, രണ്ട് സിക്‌സിന്റേയും അകമ്പടിയോടെയാണ് തന്റെ 28ാം സെഞ്ചുറി തികച്ചത്. ഏകദിന മത്സരത്തില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനായി ഏറ്റവും കൂടുതല്‍ സെഞ്ചുറിയെന്ന സച്ചിന്റെ റെക്കോര്‍ഡാണ് കോഹ്ലി മറികടന്നത്. ടീം രണ്ടാമത് ബാറ്റ് ചെയ്തപ്പോള്‍ 17 തവണയാണ് സച്ചിന്‍ സെഞ്ചുറി അടിച്ചത്. കോഹ്ലിയുടേത് 18ാംമത്തേയും. 232 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു സച്ചിന്റെ 17 സെഞ്ചുറിയെങ്കില്‍ 102 ഇന്നിങ്‌സുകള്‍ മാത്രം കളിച്ചാണ് കോഹ്ലി 18ാം സെഞ്ചുറി നേടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com