അണ്ടര്‍ 17 ലോകകപ്പ്: സ്‌പെയിന്‍, ബ്രസീല്‍, നൈജര്‍ ടീമുകളുടെ പ്രതിനിധികള്‍ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കൊച്ചിയിലെത്തി

അണ്ടര്‍ 17 ലോകകപ്പില്‍ കൊച്ചിയില്‍ മത്സരിക്കുന്ന വിദേശ ടീമുകളുടെ പ്രതിനിധികള്‍ മഹരാജാസ് ഗ്രൗണ്ടില്‍ പരിശോധന നടത്തുന്നു. -ചിത്രം-മെല്‍ട്ടന്‍ ആന്റണി
അണ്ടര്‍ 17 ലോകകപ്പില്‍ കൊച്ചിയില്‍ മത്സരിക്കുന്ന വിദേശ ടീമുകളുടെ പ്രതിനിധികള്‍ മഹരാജാസ് ഗ്രൗണ്ടില്‍ പരിശോധന നടത്തുന്നു. -ചിത്രം-മെല്‍ട്ടന്‍ ആന്റണി

കൊച്ചി: അണ്ടര്‍ 17 ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ വിദേശ ടീമുകളുടെ പ്രതിനിധികള്‍ കൊച്ചിയിലെത്തി. സ്‌പെയിന്‍, ബ്രസീല്‍, നൈജര്‍, ജര്‍മനി, കൊറിയ എന്നീ ടീമുകളാണ് കൊച്ചിയില്‍ മത്സരിക്കുന്നത്. ഇതില്‍ സ്‌പെയിന്‍, ബ്രസീല്‍, നൈജര്‍ എന്നിവയുടെ പ്രതിനിധികളാണ് കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയവും പരിശീലന മൈതാനങ്ങളും സന്ദര്‍ശിച്ചത.് ജര്‍മനി, കൊറിയ എന്നിവയുടെ പ്രതിനിധികള്‍ വരും ദിവസങ്ങളില്‍ കൊച്ചിയിലെത്തി പരിശോധന നടത്തും.

സ്‌പെയിന്‍, ബ്രസീല്‍, നൈജര്‍ എന്നിവയുടെ പ്രതിനിധികളാണ്
ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കൊച്ചിയിലെത്തിയത്‌.  -മെല്‍ട്ടന്‍ ആന്റണി

രാജ്യാന്തര സ്റ്റേഡിയത്തിന്റെ ഒരുക്കങ്ങളില്‍ തൃപ്തി അറിയിച്ച ഇവര്‍ പരിശീലന മൈതാനങ്ങളിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകാത്തതില്‍ ആശങ്ക അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങളടക്കമുള്ളവയില്‍ വിശദമായ പരിശോധനയാണ് സംഘം നടത്തിയത്. 

മഹാരാജാസ് കോളേജ് ഗ്രൗണ്ട്, പനമ്പള്ളി നഗര്‍, ഫോര്‍ട്ടു കൊച്ചി എന്നിവടങ്ങളിലാണ് പരിശീലന മൈതാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com