ചിത്രയ്ക്കും ഫൈസലും വിജയത്തിലേക്കെത്തുമ്പോള്‍ ആഹ്ലാദിക്കുന്നത് സിദ്ദീഖ് അഹമ്മദും

ദേശീയ സ്‌കൂള്‍ കായിക മേളയിലേക്ക് യോഗ്യത നേടിയ 36 കുട്ടികള്‍ക്ക് നൈക്കിന്റെ അത്‌ലറ്റിക് ഷൂസും ട്രാക്ക് സ്യൂട്ടുമെല്ലാമടങ്ങിയ സ്‌പോര്‍ട്‌സ് കിറ്റുമാണ് സിദ്ദീഖ് സമ്മാനമായി നല്‍കിയത്.
പാലക്കാട് നടന്ന ചടങ്ങില്‍ അഫ്‌സലിനും ചിത്രക്കും ഐടിഎല്‍-ഇറാം ഗ്രൂപ്പ് സിഎംഡി ഡോ സിദ്ദിഖ് അഹമ്മദ് സ്‌പോര്‍ട്‌സ് കിറ്റ് സമ്മാനിക്കുന്നു
പാലക്കാട് നടന്ന ചടങ്ങില്‍ അഫ്‌സലിനും ചിത്രക്കും ഐടിഎല്‍-ഇറാം ഗ്രൂപ്പ് സിഎംഡി ഡോ സിദ്ദിഖ് അഹമ്മദ് സ്‌പോര്‍ട്‌സ് കിറ്റ് സമ്മാനിക്കുന്നു

ദേശീയ സ്‌കൂള്‍ കായികമേളയില്‍ സ്വര്‍ണ്ണം നേടിയ താരങ്ങളാണ് പാലക്കാട് നിന്നുമുള്ള ചിത്രയും മുഹമ്മദ് അഫ്‌സലും. ഇറ്റാവയിലെ സഫായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇവര്‍ വിജയത്തിലേക്ക് മുന്നേറുമ്പോള്‍ അത്യധികം ആഹ്ലാദിക്കുകയാണ് ഇറാം ഐടിഎല്‍ ഗ്രൂപ്പ് സാരഥി ഡോ സിദ്ദീഖ് അഹമ്മദ്. 

ദേശീയ സ്‌കൂള്‍ കായിക മേളയിലേക്ക് യോഗ്യത നേടിയ 36 കുട്ടികള്‍ക്ക് നൈക്കിന്റെ അത്‌ലറ്റിക് ഷൂസും ട്രാക്ക് സ്യൂട്ടുമെല്ലാമടങ്ങിയ സ്‌പോര്‍ട്‌സ് കിറ്റുമാണ് സിദ്ദീഖ് സമ്മാനമായി നല്‍കിയത്. ആ 36 പേരില്‍ ചിത്രയും അഹമ്മദും ഉള്‍പ്പെട്ടിരുന്നു എന്നത് ഇദ്ദേഹത്തിനെ അത്യധികം സന്തോഷിപ്പിക്കുന്നു. സിദ്ദീഖിന് കായികമേളയോടുള്ള അടുപ്പവും സ്‌നേഹവും ഇപ്പോള്‍ തുടങ്ങിയതല്ല. വിദ്യാര്‍ത്ഥിയായിരിക്കെ സ്‌കൂള്‍ മേളകളിലെ സ്ഥിരം സാനിധ്യമായിരുന്നു അദ്ദേഹം.

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ പാലക്കാട് ജില്ല ഒന്നാമതെത്തിയതിനെത്തുടര്‍ന്ന് ഷാഫി പറമ്പില്‍ എംഎല്‍എ പ്രഖ്യാപിച്ച സ്മാര്‍ട് പാലക്കാട് പദ്ധതിയുടെ ഭാഗമായാണ് ഡോ. സിദ്ദിഖ് അഹമ്മദ് കായികതാരങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റുകള്‍ വാഗ്ദാനം ചെയ്തത്. കഴിഞ്ഞ ജനുവരി പതിനൊന്നിന് പാലക്കാട് കോട്ടമൈതാനിയില്‍ വെച്ച് നടന്ന ചടങ്ങിലായിരുന്നു കുട്ടികായികതാരങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റുകള്‍ വിതരണം ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com